'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. ചുരം, ആകാശ ​ഗം​ഗ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ദിവ്യ ഉണ്ണിക്ക് അക്കാല ഘട്ടത്തിൽ കൈനിറയെ അവസരങ്ങൾ ലഭിച്ചിരുന്നു. മലയാളത്തിലെ പ്ര​ഗൽഭരായ സംവിധായകരുടെ ഒപ്പം ദിവ്യ ഉണ്ണിക്ക് പ്രവർത്തിക്കാനുമായി.

വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി അഭിനയ രം​ഗത്ത് നിന്നും വിട വാങ്ങിയത്. ഭർത്താവിനൊപ്പം യുഎസിലേക്ക് പോയ ദിവ്യ വളരെ അമേരിക്കയിൽ നൃത്ത വിദ്യാലയം തുടങ്ങി. ഡോ സുധീർ ആയിരുന്നു ദിവ്യയുടെ ആദ്യ ഭർത്താവ്. നടിയുടെ 21ാം വയസ്സിൽ നടന്ന ഈ വിവാഹം പിന്നീട് വേർപിരിഞ്ഞു.

ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ദിവ്യക്ക് ഉണ്ട്. മുംബൈ സ്വദേശിയായ അരുൺ കുമാറിനെ ആണ് ദിവ്യ രണ്ടാമത് വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. അമേരിക്കയിൽ തന്നെയാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ദിവ്യ. സെലിബ്രിറ്റി കണക്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Divya Unni

'മൂന്ന് മക്കളാണ്. മൂത്ത മകൻ അർജുൻ. രണ്ടാമത്തെ ആൾ മീനാക്ഷി. പിന്നെ ഏറ്റവും ചെറിയ ആൾ ഐശ്വര്യ. ഭർത്താവ് അരുൺ ഓയിൽ ആന്റ് ​ഗ്യാസ് ഫീൽഡിൽ വർക്ക് ചെയ്യുന്നു. പാൻ‌ഡെമിക് സമയത്ത് എല്ലാവർക്കും സമയം ഒരുമിച്ച് കൂടുതൽ കിട്ടി'

'അല്ലെങ്കിൽ എല്ലാവരും അവരവരുടേതായ ജോലികളിലാണ്. സ്കൂളും പഠിത്തവും. വൈകുന്നേരങ്ങളിൽ കാണാറില്ല. കാരണം അദ്ദേഹം ജോലി കഴിഞ്ഞ് വരുമ്പോഴാണ് എന്റെ ക്ലാസ്. ഞാൻ വർക്ക് ചെയ്യുന്നത് അഞ്ച് മണി മുതൽ എട്ട് മണി വരെയാണ്. കുട്ടികൾ സ്കൂളിൽ നിന്ന് വരണമല്ലോ. വീക്കെന്റുകൾക്ക് സമയം കിട്ടാറുണ്ട്,' ദിവ്യ ഉണ്ണി പറഞ്ഞതിങ്ങനെ.

അമേരിക്കയിലെ തന്റെ സ്റ്റേജ് പെർഫോമൻസിനിടെ നടന്ന രസകരമായ ഒരു സംഭവവും ദിവ്യ ഉണ്ണി പങ്കുവെച്ചു. 'യുഎസിൽ ‍ഡാൻസിൽ എല്ലാം മാനേജ് ചെയ്യുന്നത് ഞാൻ തന്നെ ആണ്. റെഡി ആയി പ്രോ​ഗ്രാമുള്ള സ്ഥലത്തേക്ക് ഡ്രെെവ് ചെയ്യുകയായിരുന്നു. അപ്പോഴാണ് പെട്രോൾ തീർന്നെന്ന സി​ഗ്നൽ വരുന്നത്. അപ്പോൾ ഞാൻ ഫുൾ ഡാൻസ് കോസ്റ്റ്യൂമിൽ ഇറങ്ങി'

Divya Unni

'അവിടെ നമ്മൾ തന്നെയാണ് പെട്രോൾ ഫിൽ ചെയ്യുക. ആ രാജ്യത്തെ ഒരാൾ ചോദിച്ചു നിങ്ങളെന്തെങ്കിലും പാർട്ടിക്ക് പോവുകയാണോ എന്ന്. ഞാൻ പറഞ്ഞു പാർട്ടിയല്ലെന്ന്. അയ്യോ നിങ്ങളിങ്ങനെ ഒരുങ്ങിയിട്ട് പാർട്ടിക്ക് പോവുന്നില്ലേ എന്ന് അവർ‌ ചോദിച്ചു. ഞാൻ പറഞ്ഞു ഇത് പെർഫോമൻസിനാണെന്ന്'

'ചിലപ്പോൾ അദ്ദേഹം വിചാരിച്ച് കാണും ഈ സ്ത്രീ പെട്രോൾ അടിക്കാൻ പോവാൻ ഇത്രയും ഒരുങ്ങുകയാണെങ്കിൽ ഇവരെ ഒരു ഇവന്റിനൊക്കെ വിളിച്ചാൽ എന്താവും അവസ്ഥയെന്ന്,' ദിവ്യ ഉണ്ണി ചിരിച്ച് കൊണ്ട് പറഞ്ഞു.

മലയാള സിനിമയിലേക്ക് ഇനി തിരിച്ചു വരവുണ്ടോ എന്ന ചോദ്യത്തിനും ദിവ്യ ഉണ്ണി മറുപടി നൽകി. 'സ്ക്രിപ്റ്റുകൾ വന്നിട്ടുണ്ട്. ചിലതൊക്കെ വായിച്ചിട്ടുണ്ട്. ചെയ്യാൻ സാധ്യതയുണ്ട്. പക്ഷെ ഉറപ്പിച്ച് പറയാനൊന്നും ആയിട്ടില്ല,' നടി വ്യക്തമാക്കി. പ്രണയവർണങ്ങൾ, ഫ്രണ്ട്സ്, ഒരു മറവത്തൂർ കനവ്, ഉസ്താദ് തുടങ്ങിയവയാണ് ദിവ്യ ഉണ്ണി അഭിനയിച്ച ജനപ്രിയ സിനിമകൾ. അന്നത്തെ സിനിമകളിൽ ഹിറ്റ് ​ഗാന രം​ഗങ്ങളിൽ അഭിനയിക്കാനും ദിവ്യ ഉണ്ണിക്ക് കഴിഞ്ഞു.

More from Filmibeat

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X