ലാലേട്ടന്റെ അനിയത്തിയെ ഇപ്പോഴും അന്വേഷിക്കുന്നവരുണ്ട്; വീണ്ടും അഭിനയത്തിലേക്ക് എത്തുമെന്ന് ദിവ്യ ഉണ്ണി
മലയാള സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ ജീവിതത്തിലേക്ക് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് അനേകം സിനിമകളില്‍ നായികയായിട്ടെത്തി. തമ്പുരാട്ടിയായും ലേശം ബോള്‍ഡ് കഥാപാത്രങ്ങളുമെല്ലാം അനായാസം കൈകാര്യം ചെയ്യാന്‍ ദിവ്യയ്ക്ക് സാധിച്ചിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ നൃത്ത വിദ്യാലയം നടത്തി വരികയാണ്.
വൈകാതെ ദിവ്യ ഉണ്ണി സിനിമയിലേക്ക് വരുമോ എന്ന ചോദ്യം ഏറെ കാലമായി ഉയര്‍ന്ന് വരുന്നതാണ്. താന്‍ സിനിമയുമായിട്ടുള്ള കണക്ഷന്‍ ഒന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് കൗമുദി മൂവീസിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ദിവ്യ വെളിപ്പെടുത്തുന്നത്. ഇതിനകം കുറേ സിനിമകളുടെ തിരക്കഥകള്‍ കേട്ടിരുന്നെങ്കിലും അതൊന്നും നടക്കാതെ വന്നതാണെന്നും അഭിനയത്തില്‍ തന്നെ പ്രതീക്ഷിക്കാമെന്ന സൂചനയും നടി നല്‍കിയിരിക്കുകയാണ്.

സിനിമയെ മിസ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണി നല്‍കിയ മറുപടിയിങ്ങനെയാണ്...
'സിനിമയുമായിട്ടുള്ള കണക്ഷന്‍ ഞാന്‍ ഒരിക്കലും ബ്രേക്ക്് ആക്കിയിട്ടില്ല. അപ്‌ഡേറ്റഡ് ആയി സിനിമകള്‍ കാണാറുണ്ട്. അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ കുറച്ച് സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. പക്ഷേ അത് വര്‍ക്കൗട്ട് ആയില്ല. ഒന്നുകില്‍ ഡേറ്റ് ആയിരിക്കും, അല്ലെങ്കില്‍ എന്റെ ജീവിതത്തിലെ മറ്റ് ചില റോളുകളും ഉത്തരവാദിത്തവും കൊണ്ടാവാം. എന്തായാലും അതിന്റെ സമയം ആവുമ്പോള്‍ അങ്ങനൊന്ന് സംഭവിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന്' ദിവ്യ ഉണ്ണി പറയുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നായികയായി വരുന്നത്. അന്ന് സിനിമകളുടെ സ്‌ക്രിപ്റ്റ് ഒന്നും കേള്‍ക്കാറില്ലായിരുന്നു. കഥാപാത്രത്തെ കുറിച്ചൊക്കെ സംവിധായകര്‍ പറഞ്ഞ് തരും. സംവിധായകരുടെ കഴിവാണെന്ന് പറയാം. ഓരോന്നും പറഞ്ഞ് തന്ന് തന്നെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഇപ്പോഴും ചില സിനിമകള്‍ കാണുമ്പോള്‍ എനിക്കത് ഓര്‍മ്മ വരും. ഒരു സീന്‍ ചെയ്യുമ്പോള്‍ അഭിനയിക്കുന്നത് എങ്ങനെ ആയിരിക്കണമെന്ന് പുറകിലേക്ക് പോയി പറഞ്ഞ് തരും. പിന്നെ ഡയലോഗ് വരുമ്പോള്‍ അത് ശരിയാവുകയുമായിരുന്നു അന്നൊക്കെ. പിന്നെ കൂടെയുള്ള താരങ്ങളുമൊക്കെ സഹായിച്ചിട്ടുണ്ട്.

പഴയ സിനിമകളൊക്കെ കാണുമ്പോള്‍ അതില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളെ കുറിച്ചോര്‍ക്കും. സംവിധായകാരയ ഭരതന്‍, ലോഹി അങ്കിള്‍ തുടങ്ങിയവരും കല്‍പ്പന ചേച്ചി, ഒടുവിലുണ്ണികൃഷ്ണ്ന്‍, അങ്ങനെ നിരവധി പേരുണ്ട്. അവരുടെ കൂടെ ചിലവഴിച്ച ഓര്‍മ്മകളൊക്കെ സിനിമ കാണുമ്പോള്‍ ഓര്‍മ്മ വരും. അന്ന് നമുക്ക് അതിന്റെ വാല്യൂ മനസിലായിട്ടില്ല എന്നല്ല. ഇപ്പോഴാണ് പ്രധാന്യം തിരിച്ചറിയുന്നതെന്ന് ദിവ്യ പറയുന്നു.
Recommended Video

ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ മെസേജ് വരുന്നൊരു മൂവിയാണ് ഉസ്താദ്. അതിലെ ഫോട്ടോസും എന്റെ കഥാപാത്രവുമൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞ് എപ്പോഴും മെസേജ് വരാറുണ്ടെന്ന് ദിവ്യ വെളിപ്പെടുത്തുന്നു. മോഹന്‍ലാലിന്റെ അനിയത്തിയുടെ വേഷത്തിലാണ് ദിവ്യ ഉണ്ണി ഉസ്താദില്‍ അഭിനയിച്ചിരുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധം പറഞ്ഞ സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ദിവ്യ ഉണ്ണിയുടെ മികച്ച വേഷങ്ങളിലൊന്നായി ഇന്നും അറിയപ്പെടുകയാണ് ചിത്രം.


Click it and Unblock the Notifications











