ആ കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണെന്ന് ദിവ്യ ഉണ്ണി, അഭിനയിച്ച സിനിമകളില്‍ ഏറെയിഷ്ടം ഇന്ദുവിനെ
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് പലരും കാത്തിരിക്കുന്നത്. നായികയായി മാത്രമല്ല അതിഥി കഥാപാത്രങ്ങളും താരങ്ങള്‍ സ്വീകരിക്കാറുണ്ട്. അവതരിപ്പിച്ച കഥാപാത്രങ്ങളെ താരങ്ങള്‍ ഓര്‍ത്തിരിക്കാറുണ്ട്. കരിയറില്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെക്കുറിച്ചെല്ലാം വാചാലയായി താരങ്ങളെല്ലാം എത്താറുണ്ട്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരമായ ദിവ്യ ഉണ്ണി തന്റെ പ്രിയ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദിവ്യ ഉണ്ണി വാചാലയായത്. എല്ലാ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പിന്നില്‍ മനോഹരമായ നല്ല ഓര്‍മ്മകളുണ്ട്. കാരുണ്യത്തിലെ ഇന്ദു ഏറെ അടുപ്പമുള്ള കഥാപാത്രമാണെന്ന് ദിവ്യ ഉണ്ണി പറയുന്നു. ലോഹിതദാസിന്റെ ലക്കിടിയിലെ വീട്ടില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. മുരളിയങ്കിളിനും ലോഹിയങ്കിളിനുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ച ചിത്രം കൂടിയായിരുന്നു അത്.
ഭര്‍ത്താവിനൊപ്പം നില്‍ക്കണോ അതോ അദ്ദേഹത്തിന്റെ അച്ഛനൊപ്പം നില്‍ക്കണോയെന്നറിയാത്ത ഇന്ദുവിന്റെ നിസഹായ അവസ്ഥയായിരുന്നു കാരുണ്യത്തിലേത്. വല്ലാതെ സഹതാപം തോന്നാറുണ്ട് ആ കഥാപാത്രത്തോട്. ലോഹിതദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമായ കാരുണ്യത്തില്‍ ജയറാമായിരുന്നു നായകനായെത്തിയത്. മുരളി, ജനാര്‍ദ്ദനന്‍, നെടുമുടി വേണു തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് ദിവ്യ ഉണ്ണി. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തും നൃത്തത്തില്‍ സജീവമായിരുന്നു താരം. മകള്‍ ജനിച്ച് അധിക ദിവസം കഴിയുന്നതിനിടയില്‍ത്തന്നെ വീണ്ടും നൃത്തം ചെയ്തിരുന്നു താരം. മൂന്നാമത്തെ മകളായ ഐശ്വര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്യാറുണ്ട്.


Click it and Unblock the Notifications