ദിവ്യ ഉണ്ണിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്ന്! ഭരതനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് താരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെയായിരുന്നു താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം പഠിച്ചിരുന്നു താരം. സിനിമാതിരക്കുകള്‍ക്കിടയിലും നൃത്തത്തെ താരം നെഞ്ചോട് ചേർത്തിരുന്നു. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളെക്കുറിച്ച് പറഞ്ഞും ദിവ്യ ഉണ്ണി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഉണ്ണി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.

അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ കുടുംബത്തിലേക്ക് മൂന്നാമത്തെ മകളെത്തിയത്. ഗര്‍ഭിണിയായതിനെക്കുറിച്ചും പ്രസവത്തെക്കുറിച്ച് തുടക്കത്തിലുണ്ടായിരുന്ന ആശങ്കയെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. തുടക്കത്തില്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെങ്കിലും അവസാനം വരെ നൃത്തം ചെയ്യാനും കഴിഞ്ഞിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 37മാത്തെ വയസ്സിലായിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായതും.

കുഞ്ഞതിഥി എത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്. കുടുംബത്തിലെ എഞ്ചിനീയര്‍മാരെക്കുറിച്ച് പറഞ്ഞായിരുന്നു അടുത്തിടെ താരമെത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

Divya Unni

കരിയറിലെ എക്കാലത്തേയും പ്രധാനപ്പെട്ട സിനിമകളിലൊന്നായ ചുരത്തിന്റെ ലൊക്കേഷനിലെ ചിത്രവും പങ്കുവെച്ചായിരുന്നു ദിവ്യ ഉണ്ണി എത്തിയത്. ഭരതന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ച ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്‍രെ ലാളിത്യവും സിനിമയോടുള്ള താല്‍പര്യവും സംവിധാനത്തിലെ കഴിവുമൊക്കെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. സ്ത്രീ ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്നുമായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.

Recommended Video

പട്ടുസാരിയുടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി

ബാലതാരമായി തുടങ്ങി പിന്നീട് മുന്‍നിരയിലേക്കെത്തുകയായിരുന്നു ദിവ്യ ഉണ്ണി. സഹോദരിയും നായികയായും തിളങ്ങിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നായിരുന്നു മുന്‍പ് താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X