മീനാക്ഷിയും അമ്മയുടെ വഴിയേ തന്നെ! മൂകാംബികയിലെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി! കാണൂ!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. അഭിനേത്രിയായല്ല നര്‍ത്തകിയായാണ് താരമെത്തിയത്. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നായിരിക്കും ആ തിരിച്ചുവരവെന്നറിനായായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്തവേദിയിലൂടെ സജീവമായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ വിശേഷങ്ങള്‍ വൈറലാവാറുള്ളത്. സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് അന്നത്തെ ഇഷ്ടം അതേ പോലെ ഉന്നും ഈ താരത്തിനോടുണ്ട്.

വ്യക്തി ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ ജീവിതത്തിലേക്ക് അരുണ്‍ കുമാറെത്തിയത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിരതാമസിക്കിയിട്ട് വര്‍ഷങ്ങളായി. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദിവ്യ ഉണ്ണിക്ക് പിന്നാലെ തന്നെ മകളായ മീനാക്ഷിയും നൃത്തത്തിന്റെ വഴിയെ സഞ്ചരിക്കുകയാണ്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മയ്ക്ക് പിന്നാലെ മകളും

അമ്മയ്ക്ക് പിന്നാലെ മകളും

നൃത്തത്തെ ജീവവായുവായി കാണുന്നയാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതല്‍ത്തന്നെ താരം നൃത്ത പഠനം തുടങ്ങിയിരുന്നു. പഠനവും സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായപ്പോഴും നൃത്തത്തെ താരം കൈവിട്ടിരുന്നില്ല. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയപ്പോള്‍ അവിടെ നൃത്ത വിദ്യാലയം തുടങ്ങിയിരുന്നു. അമ്മയുടെ വഴിയെ മകളും നൃത്തം അഭ്യസിച്ച് തുടങ്ങിയെന്നും മകള്‍ക്ക് ചുവട് കാണിച്ചുകൊടുക്കുന്ന താരത്തെയുമാണ് ഈയ്യിടെ നമ്മള്‍ കണ്ടത്. ഇതോടെയാണ് മീനാക്ഷിയും നൃത്തത്തിന്റെ വഴിയെയാണെന്ന് മനസ്സിലാക്കിയത്.

 സന്തോഷത്തോടെ ദിവ്യ ഉണ്ണി

സന്തോഷത്തോടെ ദിവ്യ ഉണ്ണി

അമ്മയെന്ന നിലയില്‍ താന്‍ സംതൃപ്തയാണെന്നും മകളെ പഠിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. അനിയത്തിയായ വിദ്യ ഉണ്ണിയേയും മകളെപ്പോലെയാണ് താന്‍ കാണുന്നതെന്നും തങ്ങള്‍ തമ്മില്‍ 10 വയസ്സ് വ്യത്യാസമുണ്ടെന്നും നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. ചേച്ചിക്കും അപ്പുറത്ത് അമ്മയുടെ കൂടി കരുതല്‍ ലഭിക്കാറുണ്ടെന്നും ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാമെന്നും വിദ്യയും പറഞ്ഞിരുന്നു.

നവരാത്രി ഓര്‍ക്കുമ്പോള്‍

നവരാത്രി ഓര്‍ക്കുമ്പോള്‍

നവരാത്രി സമയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപം ഓര്‍മ്മ വരുമെന്ന് താരം കുറിച്ചിട്ടുണ്ട്. ആദ്യത്തെ പെര്‍ഫോമന്‍സ് മുതലുള്ള കാര്യത്തെക്കുറിച്ച് ഓര്‍മ്മ വരുന്നുവെന്നും മൂകാംബികയിലേക്കുള്ള ഓരോ യാത്രയും താനിന്നും ഓര്‍ത്തിരിക്കുന്നുണ്ട്. അവസാനമായി തങ്ങള്‍ അവിടെയെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇതെന്നും അന്ന് മീനാക്ഷി സരസ്വതി മണ്ഡപത്തില്‍ പെര്‍ഫോം ചെയ്തുവെന്നും താരം കുറിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറാലായി മാറിയിട്ടുണ്ട്. അമ്മയെ പോലെ മകളും ലോകമറിയുന്ന നര്‍ത്തകിയായി മാറിയെട്ടയെന്നും അതിനുള്ള അനുഗ്രഹം നല്‍കട്ടെയെന്നുമൊക്കെയാണ് ആരാധകര്‍ കുറിച്ചിട്ടുണ്ട്. മകള്‍ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

നൃത്തത്തില്‍ സജീവം

നൃത്തത്തില്‍ സജീവം

വിവാഹ ശേഷവും താരം നൃത്തത്തില്‍ സജീവമായിരുന്നു. വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടത്തിലും താരം നൃത്തത്തെ കൈവിട്ടിരുന്നില്ല. അസ്വരാസ്യത്തെ തുടര്‍ന്നാണ് ആദ്യ വിവാഹത്തില്‍ നിന്നും താരം മോചിതയായത്. പ്രേക്ഷകരെ ഏറെ ഞെട്ടിച്ചൊരു കാര്യമായിരുന്നു. അധികം വൈകാതെയാണ് താരം അരുണ്‍ കുമാറിന്റെ ജീവിതസഖിയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അരുണിന്റെ പിന്തുണ

അരുണിന്റെ പിന്തുണ

വിവാഹത്തിന് ശേഷം അരുണിന്റെ പിന്തുണയോടെ താരം വീണ്ടും ചിലങ്കയണിഞ്ഞിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു അന്ന് നൃത്തം ചെയ്തത്. നേരത്തെ നിരവധി തവണ താന്‍ ഇവിടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അന്ന് താരം പറഞ്ഞിരുന്നു. നൃത്തത്തില്‍ സജീവമായി മുന്നേറുന്നതിനിടയിലും പ്രേക്ഷകര്‍ ചോദിക്കുന്നത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചാണ്.

ബാലതാരമായി സിനിമയിലേക്കെത്തി

ബാലതാരമായി സിനിമയിലേക്കെത്തി

ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിലേക്കെത്തുന്നത്. നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്ന പ്രണയഗാനം ഈ ചിത്രത്തിലേതാണ്. മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളിലൊന്ന് കൂടിയാണിത്. കാവ്യ മാധവന്റെ ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തി

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തി

പഠനവും നൃത്തവുമായി മുന്നേറുന്നതിനിടയിലാണ് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. നൃത്തത്തിന് പുറമെ മറ്റ് മത്സരങ്ങളിലും താന്‍ പങ്കെടുത്തിരുന്നുവെന്നും കലാരംഗത്തെ കാര്യങ്ങളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയത് അച്ഛനും അമ്മയിമായിരുന്നുവെന്നും താരം പറയുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

മോഹന്‍ലാലിനൊപ്പമെത്തിയപ്പോള്‍

മോഹന്‍ലാലിനൊപ്പമെത്തിയപ്പോള്‍

മോഹന്‍ലാലുമായുള്ള മികച്ച കെമിസ്ട്രിയും ഈ താരത്തിന് ഗുണകരമായിരുന്നു, വഴക്കാളിയായ അനിയത്തിയായി മാത്രമല്ല പ്രണയിനിയായും താരം അഭിനയിച്ചിരുന്നു. ഉസ്താദില്‍ അനിയത്തിക്കുട്ടിയായെത്തിയപ്പോള്‍ വര്‍ണ്ണപകിട്ടില്‍ കാമുകിയായാണ് താരമെത്തിയത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഗാനങ്ങളാണ് ഈ ചിത്രങ്ങളുടെ പ്രധാന ഹൈലൈറ്റ്.

വിവാഹത്തോടെ ബ്രേക്ക്

വിവാഹത്തോടെ ബ്രേക്ക്

വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും അകന്നത്. അഭിനേത്രിമാരുടെ സ്ഥിരം ശൈലി തന്നെയായിരുന്നു താരവും പിന്തുടര്‍ന്നത്. അമേരിക്കയില്‍ താമസമാക്കിയതില്‍പ്പിന്നെയാണ് സിനിമയിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയതെന്ന് താരം പറഞ്ഞിരുന്നു. മുസാഫിര്‍ എന്ന സിനിമയില്‍ അതിഥിയായി എത്തിയതിന് പിന്നാലെയായാണ് താരം ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ദിവ്യ ഉണ്ണിയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X