പത്താം ക്ലാസ് സമയത്ത് ലാലേട്ടനൊപ്പം ചെയ്ത ആദ്യ ചിത്രം, മറക്കാനാവാത്ത അനുഭവം പറഞ്ഞ് ദിവ്യാ ഉണ്ണി

By Midhun Raj

നായികാ വേഷങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് നടി ദിവ്യാ ഉണ്ണി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായെല്ലാം നടി അഭിനയിച്ചിരുന്നു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ദികം എന്ന ചിത്രത്തിലാണ് നായികയായത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യാ ഉണ്ണി അഭിനയിച്ചു. വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളിലാണ് ദിവ്യാ ഉണ്ണി ഭാഗമായത്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

മോഹന്‍ലാലിനൊപ്പം വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിലായിരുന്നു നടി ആദ്യമായി അഭിനയിച്ചത്. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയും നായികയായി എത്തിയിരുന്നു. 1997ലാണ് ചിത്രം പുറത്തിറങ്ങിയത്. വര്‍ണ്ണപ്പകിട്ടില്‍ മോഹന്‍ലാലിനൊപ്പം അവസരം ലഭിച്ചതിനെ കുറിച്ച് കൈരളി ടിവിയുടെ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു.

ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍

ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടെ ഭയങ്കര ഫാനാണെന്ന് ദിവ്യ ഉണ്ണി പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കാണുമായിരുന്നു. കല്യാണ സൗഗന്ധികം കഴിഞ്ഞ് എന്റെ രണ്ടാമത്തെ പടമായിരുന്നു ലാലേട്ടനൊപ്പമുളള വര്‍ണ്ണപ്പകിട്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെയായിരുന്നു രണ്ടാമത്തെ പടവും വന്നത്.

അപ്പോ അന്ന് സാറ് വന്നിട്ട്

അപ്പോ അന്ന് സാറ് വന്നിട്ട് പറഞ്ഞു ഇങ്ങനെയൊരു ക്യാരക്ടറാണ്. ലാലിന്റെ കൂടെ ഒരു പാട്ട് വരുന്നുണ്ട്. ആ പാട്ട് എന്നെ അദ്ദേഹം കേള്‍പ്പിച്ചു. അത്‌കേട്ട് ഞാന്‍ ഫ്‌ളാറ്റായി. അഭിമുഖത്തില്‍ ദിവ്യാ ഉണ്ണി പറഞ്ഞു. വര്‍ണ്ണപ്പകിട്ടിന് പിന്നാലെ മോഹന്‍ലാലിന്റെ ഉസ്താദ് എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നടി അഭിനയിച്ചിരുന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അനിയത്തി വേഷം ദിവ്യ ഉണ്ണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1993ലായിരുന്നു മോഹന്‍ലാലിന്റെ ഉസ്താദ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. നടന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ പദ്മജ എന്നായിരുന്നു ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. ഇവര്‍ക്കൊപ്പം ഇന്ദ്രജ, രാജീവ്, സിദ്ധിഖ്, വാണി വിശ്വനാഥ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, വിനീത്, ഗണേഷ് കുമാര്‍, മണിയന്‍പിളള രാജു, അഗസ്റ്റിന്‍, സായികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ഉസ്താദ്.

Recommended Video

പൊലീസ് വിടാതെ പിന്തുടരുന്ന ജോര്‍ജ്‍കുട്ടി | FilmiBeat Malayalam
വിവാഹ ശേഷം സിനിമയില്‍ അത്ര

വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു നടി. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ താരം പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ആക്ടീവായത്. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും സജീവമായിരുന്നു ദിവ്യാ ഉണ്ണി. തന്‌റെ ഡാന്‍സ് ചിത്രങ്ങളെല്ലാം നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ താരം പിന്നീട് രണ്ടാമതും വിവാഹം കഴിച്ചിരുന്നു. 2018ലായിരുന്നു അരുണ്‍ കുമാറുമായുളള ദിവ്യ ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്.

Read more about: mohanlal divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X