കാണിച്ച് തരുന്നത് ചെയ്യും! അതെത്ര മികച്ച അവസരമാണെന്ന് അറിയില്ല! അഭിനയ ജീവിതത്തെക്കുറിച്ച് ദിവ്യ ഉണ്ണി

ബാലതാരമായി സിനിമയിലെത്തിയതാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതല്‍ നൃത്തവും കൂടെക്കൂട്ടിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ട്. അമേരിക്കയിലാണെങ്കിലും ഇടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട് ദിവ്യ ഉണ്ണി. സിനിമയെക്കുറിച്ചും, നൃത്തത്തെക്കുറിച്ചും, ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ദിവ്യയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സ് അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയവര്‍ണങ്ങളിലൊക്കെ അഭിനയിക്കുന്ന ടൈമില്‍ അമ്മയുടെ ഷോകളും, ചാനല്‍ പരിപാടികളുമൊക്കെ വരുന്ന സമയമായിരുന്നു. മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ക്ക് റിഹേഴ്‌സല്‍ ക്യാംപുണ്ടാവും. ആ ടൈമിലെ നിമിഷങ്ങള്‍ പ്രധാനപ്പെട്ടതാണ്. എന്നോടൊപ്പമായി തന്നെ മക്കളും ഡാന്‍സ് പഠിച്ച് തുടങ്ങിയതാണ്.

Divya Unni s latest chat
Photo Credit: Divya Unni / Facebook

കോറിയോഗ്രാഫി ചെയ്യുന്നതൊക്കെ അവര്‍ കണ്ടിട്ടുണ്ട്. അടുത്തത് എന്താണ് വരുന്നതെന്നൊക്കെ അവര്‍ക്ക് അറിയാം. ഇളയ മോള്‍ കുറേക്കൂടി പ്രോഗ്രാമിലൊക്കെ പങ്കെടുക്കാന്‍ വരാറുണ്ട്. മൂത്ത മോള്‍ക്ക് അറ്റന്‍ഡന്‍സ് പ്രശ്‌നം വരുന്നത് കൊണ്ട് അങ്ങനെ എല്ലായിടത്തും വരാറില്ല. നമ്മള്‍ക്ക് പഠിക്കാനുള്ളത് പഠിച്ച് കഴിഞ്ഞാല്‍ ഫ്രീയാണ്. പിന്നെ പുറത്തൊക്കെ പോവും. എല്ലാവരും ഒന്നിച്ചിരുന്ന് കഥകളൊക്കെ പറയും.

പേരന്‍സൊക്കെയുണ്ടാവും. ഡാന്‍സിനെക്കുറിച്ചും, മ്യൂസിക്കിനെക്കുറിച്ചുമൊക്കെ സംസാരിക്കും. നമ്മള്‍ പോയി പഠിച്ചു, പെര്‍ഫോം ചെയ്തു, തിരിച്ചുവരുന്നു, അതുപോലെയായിരുന്നില്ല. മറ്റുള്ളവരുടെ പെര്‍ഫോമന്‍സൊക്കെ കാണാനായി നില്‍ക്കാറുണ്ടായിരുന്നു. സ്‌കൂള്‍ കലോത്സവത്തിലാണ് ഞാന്‍ പങ്കെടുത്തിരുന്നത്. കോളേജ് തലത്തിലെ മത്സരങ്ങള്‍ ദൂരെ നിന്ന് നോക്കി കണ്ടിട്ടേയുള്ളൂ. അപ്പോഴേക്കും സിനിമയിലെത്തി തിരക്കായിരുന്നു.

അഭിനയിച്ചിരുന്ന കാലത്തൊന്നും അത്ര ബോധ്യമുണ്ടായിരുന്നില്ല. എത്ര മികച്ചതായിരുന്നു ആ അവസരമെന്ന് പിന്നെയാണ് മനസിലാക്കുന്നത്. ഡയറക്ടര്‍ കാണിച്ച് തരുന്നത് പോലെ ചെയ്യുന്നു. ചിലര്‍ പറഞ്ഞ് തരും, ചിലര്‍ കാണിച്ച് തരികയാണ് ചെയ്യുന്നത്. അന്ന് ഇവരോടൊപ്പം അഭിനയിക്കണം എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. മലയാളത്തിലാണ് ഞാന്‍ ഫോക്കസ് ചെയ്തത്. കുറച്ച് തമിഴ് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. ഞങ്ങളൊക്കെയുണ്ടായിരുന്ന കാലത്ത് ഓണത്തിനും വിഷുവിനുമൊരു ഇന്റര്‍വ്യൂ കാണും. അത്രേയുള്ളൂ. ഇന്നത്തെ പോലെ പ്രമോഷന്‍ പരിപാടികളും ഉണ്ടായിരുന്നില്ല.

ഒരു കാര്യം ഒരിക്കല്‍ പറഞ്ഞാല്‍ അവിടെ തന്നെ യെസ് ഓര്‍ നോ ഉണ്ടാവും. വളരെ ആലോചിച്ചേ പ്രതികരിക്കാവൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കൂടെ അഭിനയിച്ചവരില്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരിലൊരാള്‍ സുകുമാരിയമ്മയാണ്. ലാലേട്ടന്റെ ശബ്ദത്തിലെ പപ്പായെന്ന ഡയലോഗാണ് ഇപ്പോളും ഓര്‍ത്തിരിക്കുന്നത്. കാരുണ്യത്തിലെ രംഗം ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. മനസില്‍ അടക്കിപ്പിടിച്ച് പറയുന്നൊരു സീനായിരുന്നു. ലോഹിയങ്കിളായിരുന്നു അത്. അദ്ദേഹം നല്ല രീതിയില്‍ തന്നെ അത് ചെയ്യിച്ചു. എനിക്ക് ഓണ്‍സ്‌ക്രീനില്‍ ഏറ്റവും കംഫര്‍ട്ടായി തോന്നിയത് സാരിയാണ്. ഒറ്റയ്ക്ക് റെഡിയായി വരാന്‍ അറിയാം. പ്രണയവര്‍ണ്ണങ്ങളില്‍ വിഗൊക്കെ വെച്ചിരുന്നു. വരച്ച് നോക്കിയൊക്കെയാണ് അത് സെറ്റ് ചെയ്തത്. ഒത്തിരി സമയവും എടുത്തിരുന്നു. മോഡേണ്‍ വേഷങ്ങളൊക്കെയാവുമ്പോള്‍ എങ്ങനെയാണ് ലുക്ക് എന്നറിയില്ല. മാത്രമല്ല റെഡിയായി വരാനും ടൈം എടുക്കാറുണ്ടായിരുന്നുവെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X