For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് അമൂല്യനിധിയാണെന്ന് ദിവ്യ ഉണ്ണി! മകളുടെ പേരിന് പിന്നിലെ കാരണം ആ പ്രേമമാണെന്ന് താരം!

  |

  ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. നായകന്റെ സഹോദരിയായും നായികയായും വില്ലത്തിയായുമൊക്കെ തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ പല കാര്യങ്ങളും അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് ദിവ്യ ഉണ്ണി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ജനുവരിയിലായിരുന്നു ദിവ്യ ഉണ്ണിക്കും അരുണ്‍കുമാറിനും മകള്‍ ജനിച്ചത്. കുഞ്ഞതിഥി എത്തിയതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഭര്‍ത്താവിനെക്കുറിച്ചും മക്കളുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  അരുണ്‍ കുമാറിനെക്കുറിച്ച്

  അരുണ്‍ കുമാറിനെക്കുറിച്ച്

  അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു അരുണ്‍ കുമാര്‍ മണികണ്ഠന്‍ ദിവ്യ ഉണ്ണിയെ ജീവിതസഖിയാക്കിയത്. എഞ്ചിനീയറായ അദ്ദേഹം മുംബൈ സെറ്റില്‍ഡ് മലയാളിയാണ്. ജീവിതത്തില്‍ തനിക്ക് ലഭിച്ച അമൂല്യ നിധികളിലൊന്നാണ് അദ്ദേഹമെന്ന് താരം പറയുന്നു. നൃത്ത ജീവിതത്തിലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളിലുമെല്ലാം അദ്ദേഹം ഒപ്പമുണ്ട്. കുഞ്ഞതിഥിയായ ഐശ്വര്യയെ ചുറ്റിപ്പറ്റി നടക്കലാണ് മക്കളുടെ പ്രധാന പണി ഇപ്പോള്‍.

  മീനാക്ഷിയെന്ന പേര്

  മീനാക്ഷിയെന്ന പേര്

  എല്ലാവര്‍ഷവും കുടുംബസമേതം നാട്ടിലേക്ക് വരാറുണ്ട്. മക്കള്‍ക്ക് നാടുമായും ബന്ധം വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. അമ്പലങ്ങളിലും പഠിപ്പിച്ച ഗുരുക്കന്‍മാരെയുമൊക്കെ സന്ദര്‍ശിക്കാറുണ്ട്. അമ്പലങ്ങളില്‍ പോവാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു. മധുര മീനാക്ഷിയുടെ വലിയ ഭക്തയാണ്. അതാണ് മകള്‍ക്ക് മീനാക്ഷിയെന്ന് പേരിട്ടത്. അമേരിക്കയില്‍ ജീവിക്കുമ്പോഴും മനസ്സുകൊണ്ട് നാട്ടിലെ അമ്പലങ്ങളില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നയാളാണ്. വീടിനോട് ചേര്‍ന്നുള്ള അമ്പലം മുതല്‍ നാട്ടിലെ എല്ലാ ക്ഷേത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും ദിവ്യ ഉണ്ണി പറയുന്നു.

  വെജിറ്റേറിയനാണ്

  വെജിറ്റേറിയനാണ്

  സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേക രഹസ്യമൊന്നുമില്ലെന്നായിരുന്നു താരം പറഞ്ഞത്. എന്നും നൃത്ത പരിശീലനമുണ്ട്. അത് പോലെ തന്നെ അമേരിക്കയിലാണെങ്കില്‍ക്കൂടിയും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാറുള്ളൂ. ജങ്ക് ഫുഡ് കഴിക്കാറില്ല, നാട്ടിലെ ഭക്ഷണങ്ങളെക്കുറിച്ച് മക്കള്‍ക്കും പറഞ്ഞുകൊടുക്കാറുണ്ട്. അമേരിക്കയിലെ ഭക്ഷണത്തിന് അഡിക്ടാവല്ലേയെന്ന് അവരോട് പറയാറുണ്ട്. സാമ്പാറും തോരനുമൊക്കെ പരിചയപ്പെടുത്തിയിട്ടുണ്ട് അവര്‍ക്ക്.

  പട്ടുസാരിയുടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി
  അന്നത്തെപ്പോലെ തന്നെ

  അന്നത്തെപ്പോലെ തന്നെ

  മലയാള സിനിമയില്‍ അഭിനയത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നതായിട്ട് തോന്നുന്നില്ല. അന്നും അഭിനയം റിയലിസ്റ്റിക്കായിരുന്നു. വീട്ടില്‍ എങ്ങനെയാണോ അത് പോലെ തന്നെയാണ് ഫ്രണ്ട്‌സിലേയും ഉസ്താദിലേയുമൊക്കെ കഥാപാത്രം. തിരക്കഥയില്‍ കുറച്ച് കൂടി ബോള്‍ഡായിട്ടുള്ളവിഷയങ്ങള്‍ വന്നത് വലിയൊരു മാറ്റമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെ സംഭവിക്കാമെന്ന് പഠിപ്പിക്കുന്ന തരത്തിലുള്ള സിനിമകളുണ്ടാവുന്നുണ്ട് ഇപ്പോള്‍. അത് നല്ലതാണ്.

  സോഷ്യല്‍ മീഡിയയില്‍

  സോഷ്യല്‍ മീഡിയയില്‍

  ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ് ദിവ്യ ഉണ്ണി. വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്. ഗര്‍ഭകാലത്തെ ചിത്രങ്ങളെല്ലാം പങ്കുവെച്ചിരുന്നു. അനിയത്തിയുടെ വിവാഹത്തെക്കുറിച്ചും കുഞ്ഞുണ്ടായതിനെക്കുറിച്ചുമൊക്കെ അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണ്. ആരേയും മറന്നുപോവില്ലല്ലോ.

  തിരിച്ചുവരവ്

  തിരിച്ചുവരവ്

  അഭിനയരംഗത്തേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചിരുന്നു. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു. സിനിമയില്‍ നിന്നും മാറുന്നതിനെക്കുറിച്ചോ തിരിച്ചുവരുന്നതിനെക്കുറിച്ചോയൊന്നും പറഞ്ഞിട്ടില്ല ഞാന്‍. ഇടയ്ക്ക് ചില അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും ഡേറ്റ് പ്രശ്‌നം കാരണം സ്വീകരിക്കാനായിരുന്നില്ല. മനപ്പൂര്‍വ്വം അഭിനയ മേഖലയില്‍ നിന്നും ഇടവേള എടുത്തതല്ല.

  English summary
  Divya Unni reveals about her love story with her husband Arun Kumar Manikandan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X