മകളുടെ കണ്ണിലെ കൗതുകത്തെക്കുറിച്ച് ദിവ്യ ഉണ്ണി! ക്യാമറയ്ക്ക് പിന്നിലെ കാഴ്ച ഇത്, ചിത്രം വൈറല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലാത്തപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. നൃത്തവിദ്യാലയവും പരിപാടികളുമൊക്കെയായി സജീവമാണ് ദിവ്യ ഉണ്ണി. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മൂന്നാമത്തെ പ്രസവത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു.

37ാമത്തെ വയസ്സിലായിരുന്നു മൂന്നാമത്തെ പ്രസവം. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ തുടക്കത്തില്‍ ചില അസ്വസ്ഥതകളുണ്ടായിരുന്നു. അത് മാറിയതോടെ നൃത്തം ചെയ്തിരുന്നു. പ്രസവത്തിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ നൃത്തം ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പോലും അവസാനനിമിഷമാണ് താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയതെന്ന് താരം പറഞ്ഞിരുന്നു. വീട്ടിലേക്ക് മൂന്നാമത്തെയാള്‍ എത്തിയതോടെ എല്ലാവരുടേയും ശ്രദ്ധ അവളിലേക്ക് തിരിയുകയായിരുന്നു.

ലോക് ഡൗണ്‍ സമയമായതിനാല്‍ എല്ലാവരും അവളുടെ അരികിലേക്ക് പോവുന്നുണ്ട്. പഠനത്തിനിടയിലും ചേച്ചിയും ചേട്ടനും കുഞ്ഞനിയത്തിക്ക് അരികിലേക്ക് എത്തുന്നുണ്ട്. ഇടയ്ക്ക് ഞങ്ങളെ കാണാനായി വന്ന അച്ഛനും അമ്മയും ഇവിടെയുണ്ടെന്നും താരം പറഞ്ഞിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Divya Unni


അഭിനയത്തില്‍ നിന്ന് മാറിയപ്പോഴും വിശേഷങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മകള്‍ ഐശ്വര്യയുടെ പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കുഞ്ഞതിഥിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

നൃത്തവേഷത്തിലുള്ള ദിവ്യ ഉണ്ണിയുടെ കൈയ്യിലിരിക്കുന്ന ഐശ്വര്യയെയാണ് ഫോട്ടോയില്‍ കാണുന്നത്. ഷൂട്ടിന് പിന്നിലെ നിമിഷങ്ങള്‍ ഇങ്ങനെയാണ്. ക്യാമറയ്ക്ക് പിന്നിലുള്ള നിമിഷങ്ങളാണിത്. ചുറ്റുമുള്ളതെല്ലാം കാണുമ്പോഴുള്ള അവളുടെ കണ്ണിലെ കൗതുകം കാണുമ്പോള്‍ നനോക്കിയിരിക്കാന്‍ തോന്നുന്നു. ജീവിതത്തിലെ എല്ലാ ദിവസവും മക്കളെക്കുറിച്ചുള്ള ഓര്‍മ്മകളുമായി മനോരമാണ്. ഒരുമിച്ചുള്ള മനോഹരമായ ഓര്‍മ്മകളാണ് ഈ നിമിഷവുമെന്നായിരുന്നു താരം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X