ദിവ്യ ഉണ്ണിയുടെ വീട്ടില്‍ വീണ്ടും മറ്റൊരു സന്തോഷം കൂടി! മകള്‍ മീനാക്ഷിയ്ക്ക് ആശംസയുമായി നടി

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി ദിവ്യ ഉണ്ണിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമയിലേക്ക് തിരിച്ച് എത്തിയില്ലെങ്കിലും നൃത്തലോകത്ത് തന്നെ സജീവമായി തുടരുകയായിരുന്നു നടി. വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് നടി ഇതുവരെയും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

എന്നാല്‍ കുടുംബിനിയായി ജീവിതം ആസ്വദിക്കുകയാണ് നടിയിപ്പോള്‍. ഇപ്പോള്‍ മൂന്നാമതും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി. അടുത്തിടെ കുടുംബസമേതമുള്ള ചി്രത്രം പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. ഇതിനിടെ ദിവ്യ ഉണ്ണിയുടെ കുടുംബത്തില്‍ മറ്റൊരു സന്തോഷ കാര്യം കൂടി നടന്നിരിക്കുകയാണ്.

ദിവ്യ ഉണ്ണിയുടെ മകള്‍

ദിവ്യ ഉണ്ണിയുടെ മൂത്തമകള്‍ മീനാക്ഷിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് നടി പങ്കുവെച്ച ചിത്രങ്ങളടങ്ങിയ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. 'ഞങ്ങളുടെ രാജകുമാരിയക്ക് പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെയാണ് ദിവ്യ പോസ്റ്റ് ഇട്ടത്. മകള്‍ക്കൊപ്പമുള്ള വിവിധ തരത്തിലുള്ള ഫോട്ടോസും നടി പങ്കുവെച്ചിരുന്നു. പിന്നാലെ താരപുത്രി മീനാക്ഷിയ്ക്ക് ആശംസകള്‍ അറിയിച്ച് സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ദിവ്യ ഉണ്ണിയുടെ മകള്‍

മലയാള സിനിമാ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ദിവ്യ ഉണ്ണി കുടുംബസമേതം വിദേശത്ത് സ്ഥിരതമാസമാണ്. അടുത്തിടെ കേരളത്തിലെത്തി മകളുടെ നൃത്ത അരങ്ങേറ്റം നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് നടി. സന്തോഷ വാര്‍ത്ത നടി തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. പിന്നാലെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. മറ്റൊരു താരപുത്രനെയോ പുത്രിയെയോ കാത്തിരിക്കുകയാണ് ആരാധകര്‍.

ദിവ്യ ഉണ്ണിയുടെ മകള്‍

തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന ദിവ്യ ഉണ്ണി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അമ്പതിലധികം സിനിമകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. 2002 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയാവുന്നത്. 2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018 ല്‍ അരുണ്‍ കുമാര്‍ എന്ന ആളുമായി ദിവ്യ വീണ്ടും വിവാഹം കഴിച്ചിരുന്നു. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X