നിന്‍റെ കൈപിടിച്ച് നടക്കുമ്പോള്‍ അഭിമാനം, ദിവ്യ ഉണ്ണി ഭര്‍ത്താവിന് നല്‍കിയ ആശംസ വൈറല്‍! കാണൂ!

Recommended Video

ദിവ്യ ഉണ്ണി ഭര്‍ത്താവിന് നല്‍കിയ ആശംസ ഇങ്ങനെ

അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി, ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ടപ്പെട്ട കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്‍റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ആരാധകര്‍ അന്നത്തെ ഇഷ്ടം അതേ പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

അടുത്തിടെയാണ് താരം വീണ്ടും വിവാഹിതയായത്. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം അരുണ്‍കുമാറിന്‍റെ ജീവിതസഖിയായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഫോട്ടോ വൈറലായിത്തുടങ്ങിയതോടെ സന്തോഷം പങ്കുവെച്ച് താരവും രംഗത്തെത്തുകയായിരുന്നു. അതീവ രഹസ്യമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്. അരുണ്‍കുമാറിന്‍റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഭര്‍ത്താവിന് പിറന്നാള്‍ ആശംസ നേര്‍ന്ന്  ദിവ്യ ഉണ്ണി

ഭര്‍ത്താവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ദിവ്യ ഉണ്ണി

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ ഉണ്ണി അരുണ്‍ കുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. അതേ പോസ്റ്റ് ഫേസ്ബുക്കിലും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. വിവാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ എല്ലാ സ്വപ്‌നവും യാഥാര്‍ത്ഥ്യമാവാനായി പ്രാര്‍ത്ഥിക്കുന്നു. നിന്‍റെ കൈപിടിച്ച് നിന്നോടൊപ്പം നടക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

പോസ്റ്റ് വൈറലാവുന്നു

പോസ്റ്റ് വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.

സിനിമയിലെത്തിയത്

സിനിമയിലെത്തിയത്

മുരളി അഭിനയിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്. ഇന്നും പ്രേക്ഷകര്‍ ഒാര്‍ത്തിരിക്കുന്ന ചിത്രമാണിത്.

കാവ്യ മാധവന്‍റെ ആദ്യ സിനിമയിലും വേഷമിട്ടു

കാവ്യ മാധവന്‍റെ ആദ്യ സിനിമയിലും വേഷമിട്ടു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ കാവ്യ മാധവന്‍ അഭിനയിച്ച ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ചിത്രത്തിലെ അനേകം ബാലതാരങ്ങളിലൊരാളായാണ് ദിവ്യയും വേഷമിട്ടത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം തന്‍റെ സിനിമാപ്രവേശത്തെക്കുറിച്ച് വ്യക്തമാക്കിയത്.

നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്

നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്

കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയിലെത്താന്‍ നൃത്തമായതും നൃത്തമാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായരുടെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വഴക്കാളിയായ അനിയത്തിയായും പ്രണയിനിയായും ഒരേ സമയം താരം അഭിനയിച്ചിരുന്നു.

മോഹന്‍ലാലിന്‍റെ നായികയായി, അനിയത്തിയുമായി

മോഹന്‍ലാലിന്‍റെ നായികയായി, അനിയത്തിയുമായി

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നവയാണ്.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവ് ശൈലി തന്നെയാണ് താരവും പിന്തുടര്‍ന്നത്. വിവാഹത്തെ തുടര്‍ന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നത് അത്ര ഈസിയായ കാര്യമല്ലായിരുന്നുവെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് ദിവ്യ പറഞ്ഞത്.

ടെലിവിഷനിലൂടെ തിരിച്ചെത്തി

ടെലിവിഷനിലൂടെ തിരിച്ചെത്തി

സിനിമയില്‍ സജീവമല്ലാചിരുന്ന സമയത്ത് താരം ടെലിവിഷനിലെ ചില പരിപാടികളില്‍ അതിഥിയായി എത്തിയിരുന്നു. ഇടയ്ക്ക് ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു. അതിനിടയിലാണ് മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് താരം വ്യക്തമാക്കിയത്. വിവാഹ ശേഷവും നൃത്തവേദികളില്‍ സജീവമായ താരം ഏറെത്താമസിയാതെ തന്നെ ബിഗ് സ്ക്രീനിലും തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ദിവ്യയുടെ പോസ്റ്റ് കാണൂ

ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X