മനസുകൊണ്ട് അകല്‍ച്ചയുള്ളവര്‍ക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാനാവില്ലല്ലോ! മണിയെക്കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞത്!
അഭിനേത്രിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. അവസരം ലഭിച്ചാല്‍ തിരികെ വരുമെന്ന് പറയാറുണ്ടെങ്കിലും ഇതുവരെയായി അത് സംഭവിച്ചിട്ടില്ല. ഡാന്‍സ് സ്‌കൂളുമായി സജീവമാണ് നടി. ഇടയ്ക്ക് നൃത്ത പരിപാടികളുമായി കേരളത്തിലേക്ക് എത്താറുണ്ട് അവര്‍. കലാഭവന്‍ മണിയുടെ നായികയാവാന്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട്് ഇന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് ദിവ്യയ്ക്ക്. ഇതേക്കുറിച്ച് പറഞ്ഞുള്ളൊരു അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മണിച്ചേട്ടന്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിവ്യ ഉണ്ണിയുടെ മറുപടി. മണിച്ചേട്ടന്റെ കൂടെ കല്യാണസൗഗന്ധികം ആദ്യത്തെ മൂവിയാണെന്നേയുള്ളൂ. അതിന് ശേഷം ഞാന്‍ ചെയ്ത 43 ഓളം മൂവീസില്, കുറച്ച് സിനിമകളിലെ ചേട്ടന്‍ ഇല്ലാതെയുള്ളൂ. സൂര്യപുത്രന്‍, ആകാശഗംഗ, കഥാനായകന്‍, മറവത്തൂര്‍ കനവ്, ഇങ്ങനെ ലിസ്റ്റിട്ടാല്‍ എല്ലാത്തിലുമുണ്ട്. എല്ലാത്തിലും കോമ്പിനേഷന്‍സുമുണ്ട്. മനസുകൊണ്ട് അങ്ങനെയൊരു വിഷമവും അകല്‍ച്ചയും ഉള്ളവര്‍ക്ക് എങ്ങനെ ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിയും. ഡയറക്ടേഴ്‌സ് വിചാരിച്ചാലും, മാനസികമായിട്ട് ബുദ്ധിമുട്ടുണ്ടെങ്കില്‍ എങ്ങനെ പറ്റും. ഞാന്‍ അങ്ങനെ എന്റെ ഭാഗം ജസ്റ്റിഫൈ ചെയ്യുകയല്ല. ഇപ്പോള്‍ എന്നോട് ചോദിച്ചത് കൊണ്ട് പറഞ്ഞതാണ് എന്നുമായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്.

ഇവര്‍ക്ക് അന്ന് പ്രായം വളരെ കുറവായിരുന്നു. പക്വതയില്ലാത്ത പ്രായം എന്ന് കേട്ടിട്ടുണ്ട എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നമ്മളാണെങ്കിലും ആ പ്രായത്തില്‍ അങ്ങനെ തന്ന് ചെയ്ത് പോവും. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, അതേക്കുറിച്ച് പറഞ്ഞ് ഇവരെ ട്രോളുന്നവരുണ്ട് എന്ത് പറയാനാണ്. തിരിച്ചറിവ് ഉണ്ടായപ്പോള്‍ റിഗ്രറ്റ്‌സ് അറിയിക്കാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും മണി അതേ വിഷയത്തെക്കുറിച്ച് പല വേദികളിലും പറഞ്ഞ് കേട്ടിരുന്നു. അതിനര്‍ത്ഥം ആ സംഭവം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു എന്ന് തന്നെയാണ്. 15 വയസില്‍ അധികം എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒരു നായകനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. 15 വയസില്‍ ഈ നാട്ടിലുള്ളവരെല്ലാം പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കിയാണോ ജീവിച്ചിരുന്നതെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്.
ആരുടെ കൂടെ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.കെപിഎസി ലളിതയും, തിലകനും അഞ്ച് വര്‍ഷം മിണ്ടാതെയിരുന്നിട്ടുണ്ട്. എന്നാല്‍ ആ സമയത്തും അവര്‍ ഒന്നിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയുള്ള സമയത്താണ് സ്ഫടികം പോലെയുള്ള സിനിമകള്‍ ചെയ്തതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ അറിയിച്ചത്.


Click it and Unblock the Notifications











