ദിവ്യ ഉണ്ണിയുടെ മനസ്സിലെ നടക്കാതെ പോയ ആഗ്രഹം, കമലദളത്തെക്കുറിച്ച് പറഞ്ഞ് നടി
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. സഹോദരി കഥാപാത്രങ്ങളില്‍ നിന്നും മാറി നായികയായപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തവേദികളില്‍ സജീവമായിരുന്നു താരം. വിവാഹ ശേഷവും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍.
ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളേയും അനശ്വരമാക്കിയിരുന്നു താരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു ദിവ്യ ഉണ്ണി. കരിയറില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലെ തുറന്നുപറച്ചില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മോഹമായിരുന്നു
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ദിവ്യ ഉണ്ണി നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ചും പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന നിരവധി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മനസ്സിൽ മോഹമായി കിടന്നൊരു കാര്യമുണ്ട്. 'കമലദളം' പോലെ ഒരു സിനിമ. നൃത്തത്തിന് പ്രാധാന്യം നൽകി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നുവെന്ന് താരം അന്ന് പറഞ്ഞിരുന്നു.

അത് പോലൊരു സിനിമ
'കമലദളം' എഴുതിയ ലോഹി അങ്കിളിനോട് ഞാൻ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാൻ. നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. 'കമലദളം' അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്. അതിലെ ലാലേട്ടനെയും, മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുൾ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമയെന്നുമായിരുന്നു താരം പറഞ്ഞത്.മികച്ച നര്‍ത്തകിയായിട്ടും നൃത്തവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അങ്ങനെ അവതരിപ്പിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നില്ല.

നൃത്തത്തില്‍
നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. ഗര്‍ഭിണിയായപ്പോഴും പ്രസവ ശേഷവുമെല്ലാം നൃത്തം ചെയ്തിരുന്നു താരം. കൊവിഡ് കാലമായതിനാല്‍ ക്ലാസുകള്‍ നേരിട്ടല്ല നടക്കുന്നത്. മക്കളുടെ കാര്യവും അതേ പോലെയാണ്. ഭര്‍ത്താവിന്‍റെ പിന്തുണയെക്കുറിച്ചും മക്കളുടെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍
സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് ദിവ്യ ഉണ്ണി. മികച്ച വേഷം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നായിരുന്നു താരം പറഞ്ഞത്. എന്നാണ് ആ വരവെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. കുഞ്ഞതിഥിയായ ഐശ്വര്യയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളുമായി താരമെത്തിയിരുന്നു.


Click it and Unblock the Notifications











