Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മയിലായി പറന്നുവാ! ചുവടുവെച്ച് ദിവ്യ ഉണ്ണി! സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ചിത്രങ്ങള്‍!
തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്നു ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന അഭിനേത്രി കൂടിയാണ് താരം. ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ നായികയായെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അഭിനയത്തിലും നൃത്തത്തിലുമായി ഒരുപോലെ മികവ് പ്രകടിപ്പിച്ചിരുന്നു ഈ താരം. മുന്‍നിര സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയായിരുന്നു താരവും സ്വീകരിച്ചത്. എന്നാല്‍ നൃത്തത്തെ ജീവവായുവായി അപ്പോഴും കൊണ്ടുനടന്നിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെങ്കിലും കേരളത്തിലേക്കും താരം കൃത്യമായെത്താറുണ്ട്.
ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ടപ്പെട്ട കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ആരാധകര്‍ അന്നത്തെ ഇഷ്ടം അതേ പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അടുത്തിടെയാണ് ദിവ്യ ഉണ്ണി അരുണ്‍കുമാറിന്റെ ജീവിതസഖിയായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
ആദ്യവിവാഹത്തില്‍ നിന്നും മോചനം നേടിയതിന് പിന്നാലെയായാണ് ദിവ്യ ഉണ്ണി അരുണ്‍കുമാറിന്റെ ജീവിതസഖിയായത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് ഇരുവരും. അടുത്തിടെയായിരുന്നു ഇവര്‍ ഈ വിശേഷത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. നിറവയറില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മയിലായി പറന്നുവാ എന്ന ഗാനത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള പോസിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ക്രിസ്മസ് ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്.