For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണാടിയില്‍ അല്ല ഇത്തവണ ഭര്‍ത്താവ് ഒപ്പമുണ്ട്! കുടുംബസമേതമുള്ള ചിത്രവുമായി ദിവ്യ ഉണ്ണി! കാണൂ!

  |

  ഗുരുക്കന്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കൊപ്പവുമായി ഒരു ദിനം. താങ്ക്‌സ് ഗിവിങ് പാശ്ചാത്യ സംസ്‌കാരത്തിലെ ചടങ്ങാണെങ്കിലും നമ്മളെല്ലാം ഒരിക്കലെങ്കിലും ഇത്തരത്തിലൊരു കാര്യത്തിലൂടെ കടന്നുപോവാറുണ്ട്. ഗുരുകടാക്ഷത്തിനായി കാത്തിരിക്കുകയും അനുഗ്രഹത്തിനായി പോവുകയുമൊക്കെ ചെയ്ത നാളുകളെക്കുറിച്ച് പലരും തുറന്നുപറയാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്താറുണ്ട് ദിവ്യ ഉണ്ണി. താരത്തിന്‍രെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

  ലാലേട്ടനെ ഭീമനായി കാണാനാവുമോ? രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ? മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ! കാണൂ!

  അടുത്തിടെ ജീവിതത്തിലേക്കെത്തിയ അരുണിനൊപ്പമുള്ള ചിത്രവും മക്കള്‍ക്കൊപ്പം ഉല്ലസിക്കുന്നതിനിടയിലെ ചിത്രങ്ങളുമൊക്കെ താരം പഹ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പല സംഭവങ്ങളും വൈറാലയി മാറാറുമുണ്ട്. താങ്ക്‌സ് ഗിവിങ്ങുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച പോസ്റ്റും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പവും മക്കള്‍ക്കൊപ്പവും മാതാപിതാക്കള്‍ക്കൊപ്പവും അമൃതമാനന്ദമയിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്.

  നൃത്തത്തില്‍ സജീവം

  നൃത്തത്തില്‍ സജീവം

  ബാലതാരമായി സിനിമയിലേക്കെത്തിയതാണ് ദിവ്യ ഉണ്ണി. വിനയന്‍ ചിത്രമായ കല്യാണസൗഗന്ധികത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെയുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറിയ താരം വിവാഹ ശേഷവും നൃത്തത്തെ ഒപ്പം കൂട്ടിയിരുന്നു. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തുന്ന താരം ഇടയ്ക്കിടയ്ക്ക് കേരളത്തിലും എത്താറുണ്ട്. നൃത്ത പരിപാടികളെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രവുമൊക്കെ താരം പങ്കുവെക്കാറുമുണ്ട്.

  സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍

  സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍

  വിവാഹവും വിവാഹ മോചനവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ദിവ്യ ഉണ്ണി. ആദ്യ വിവാഹത്തില്‍ നിന്നും വേര്‍പിരിഞ്ഞ താരം ഇനിയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു. അധികം വൈകാതെയാണ് അരുണ്‍കുമാര്‍ മണികണ്ഠന്‍ താരത്തെ വിവാഹം ചെയ്തത്. അമേരിക്കയില്‍ സെറ്റില്‍ ചെയ്ത അരുണുമായുള്ള വിവാഹത്തെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും വൈറലായിരുന്നു.

  ഭര്‍ത്താവിനൊപ്പമുള്ള ചിത്രം

  ഭര്‍ത്താവിനൊപ്പമുള്ള ചിത്രം

  വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മക്കള്‍ക്കൊപ്പം അവധി ദിനം ആഘോഷിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ഭര്‍ത്താവെവിടെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ക്യാമറയ്ക്ക് പിന്നിലുണ്ടെന്നും തന്റെ കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തെ കാണാമെന്നുമായിരുന്നു താരം പറഞ്ഞത്.

  തിരിച്ചുവരവിനായി കാത്തിരിക്കുന്നു

  തിരിച്ചുവരവിനായി കാത്തിരിക്കുന്നു

  അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി, ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ടപ്പെട്ട കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്‍റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ആരാധകര്‍ അന്നത്തെ ഇഷ്ടം അതേ പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

  ആരാധകപിന്തുണയും കുറവല്ല

  ആരാധകപിന്തുണയും കുറവല്ല

  വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവ് ശൈലി തന്നെയാണ് താരവും പിന്തുടര്‍ന്നത്. വിവാഹത്തെ തുടര്‍ന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നത് അത്ര ഈസിയായ കാര്യമല്ലായിരുന്നുവെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് ദിവ്യ പറഞ്ഞത്. സിനിമയില്‍ സജീവമല്ലാചിരുന്ന സമയത്ത് താരം ടെലിവിഷനിലെ ചില പരിപാടികളില്‍ അതിഥിയായി എത്തിയിരുന്നു. ഇടയ്ക്ക് ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു. അതിനിടയിലാണ് മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് താരം വ്യക്തമാക്കിയത്. എന്നായിരിക്കും ആ തിരിച്ചുവരവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  പോസ്റ്റ് കാണാം

  ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും കാണാം.

  English summary
  Divya Unni's facebook post getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X