ദിവ്യ ഉണ്ണിയും ഭര്‍ത്താവും സിങ്കപ്പൂരില്‍! യാത്രയ്ക്കിടയിലെ ചിത്രങ്ങളുമായി താരമെത്തിയപ്പോള്‍!

സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ദിവ്യ ഉണ്ണിയുടെ വിശേഷങ്ങളറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. എന്നായിരിക്കും താരം തിരികെ സിനിമയിലേക്ക് എത്തുന്നതെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെ വരുമെന്ന് താരവും പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയം അവസാനിപ്പിക്കുന്ന നായികമാരുടെ ഇടയില്‍ ഈ താരവും ചേക്കേറുകയായിരുന്നു. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. കുസൃതിയും വാശിയുമായി ഏട്ടന് ചുറ്റും നിറഞ്ഞുനിന്ന അനിയത്തിയായും പ്രതികാര ദാഹിയായ കാമുകിയായുമൊക്കെ ദിവ്യ ഉണ്ണി എത്തിയിരുന്നു.

കുട്ടിക്കാലം മുതലേ തന്നെ ദിവ്യ ഉണ്ണി നൃത്തം അഭ്യസിച്ചിരുന്നു. അമേരിക്കയിലേക്ക് പോയപ്പോഴും നൃത്തത്തെ ഒപ്പം കൂടെക്കൂട്ടിയിരുന്നു. നൃത്തവിദ്യാലയത്തിലെ പരിപാടികളില്‍ മാത്രമല്ല മറ്റ് വേദികളിലും താരം സജീവമാണ്. ഇടയ്ക്കിടയ്ക്ക് നൃത്തപരിപാടികള്‍ക്കായി താരം കേരളത്തിലേക്കും എത്താറുണ്ട്. ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് താരം അരുണ്‍കുമാര്‍ മണികണ്ഠനെ ജീവിതസഖിയാക്കിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Divya Unni

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിങ്കപ്പൂര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ജുറോങ് ബേര്‍ഡ്‌സ് പാര്‍ക്കിലെത്തി തത്തയെ കണ്ടപ്പോള്‍ ആറ്റിറമ്പിലെ കൊമ്പിലെ എന്ന ഗാനം ഓര്‍മ്മ വന്നതായി താരം കുറിച്ചിട്ടുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ക്യൂട്ട് ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X