ദിവ്യ ഉണ്ണി അതിരപ്പിള്ളിയില്‍! ഡാന്‍സ് ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!
ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെയായിരുന്നു ഈ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാണ് തിരിച്ചുവരവെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ താരത്തിന് നേരെ ഉയര്‍ന്നിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അത് സംഭവിച്ചിരുന്നില്ല. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി മികച്ചൊരു നര്‍ത്തകിയാണ്. അമേരിക്കയില്‍ നൃത്തവിദ്യാലയവും തുടങ്ങിയിരുന്നു. ഇടയ്ക്കിടയ്ക്ക് നൃത്തപരിപാടികളുമായി താരം കേരളത്തിലേക്കും എത്താറുണ്ട്. വരുമ്പോഴെല്ലാം അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ചാണ് ആരാധകരുടെ ചോദ്യം.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുണ്ട് ദിവ്യ ഉണ്ണി. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തില്‍ നിരവധി ഫോട്ടോ ഷൂട്ടുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഡാന്‍സ് ഫോട്ടോ ഷൂട്ടുമായെത്തിയ ദിവ്യ ഉണ്ണിയുടെ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പച്ചപ്പും പ്രകൃതിഭംഗിയുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ സ്ഥിരം തട്ടകമാണ് അതിരപ്പിള്ളി. ഇതേ പശ്ചാത്തലത്തില്‍ ഡാന്‍സ് ഫോട്ടോ ഷൂട്ടുമായെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. മെറൂണ്‍ നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു താരമെത്തിയത്. ചിലങ്കയണിഞ്ഞുള്ള വ്യത്യസ്ത പോസിലുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് തിരക്ക് പിടിച്ച ജീവിതമാണ് താരത്തിന്റേത്. നൃത്തവിദ്യാലയവും സ്റ്റേജ് പരിപാടികളിലുമൊക്കെയായി താരം സജീവമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ എത്തിയത്. കുട്ടികളുടെ വിശേഷങ്ങളെക്കുറിച്ചും ദിവ്യ ഉണ്ണി വാചാലയാവാറുണ്ട്.

കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയിലെത്താന്‍ നൃത്തമായതും നൃത്തമാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായരുടെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വഴക്കാളിയായ അനിയത്തിയായും പ്രണയിനിയായും ഒരേ സമയം താരം അഭിനയിച്ചിരുന്നു.

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നവയാണ്.

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവ് ശൈലി തന്നെയാണ് താരവും പിന്തുടര്‍ന്നത്. വിവാഹത്തെ തുടര്‍ന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നത് അത്ര ഈസിയായ കാര്യമല്ലായിരുന്നുവെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് ദിവ്യ പറഞ്ഞത്


Click it and Unblock the Notifications