റൊമാന്‍റിക്കായി ദിവ്യ ഉണ്ണി! പ്രണയദിനത്തില്‍ ഭര്‍ത്താവിനോട് പറയാനുള്ളത് ഇത്! ചിത്രം വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. അഭിനയത്തില്‍ സജീവമല്ലായിരുന്നുവെങ്കിലും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു താരം. വിവാഹത്തോടെ അമേരിക്കയിലേക്ക് ചേക്കേറിയപ്പോള്‍ സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങുകയായിരുന്നു. നൃത്തപരിപാടികളും മറ്റുമായി സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചായിരുന്നു അടുത്തിടെ താരമെത്തിയത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. കുഞ്ഞനിയത്തിനെയ കിട്ടിയ സന്തോഷത്തിലായിരുന്നു മീനാക്ഷിയും അര്‍ജുനും. കുടുംബസമേതമുള്ള ചിത്രങ്ങളും ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു. പ്രണയദിനത്തില്‍ ഭര്‍ത്താവിന് ആശംസ നേര്‍ന്നുള്ള പോസ്റ്റും ചിത്രവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അരുണിന്റെ മുഖത്ത് തന്റെ മുഖം ചേര്‍ത്തുവെച്ച് മനോഹരമായ ചിത്രമാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

അരുണ്‍കുമാറുമായുള്ള ജീവിതത്തെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് വാചാലയായി നേരത്തെ താരമെത്തിയിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ദിവ്യ ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാണ് അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications