ദിവ്യ ഉണ്ണിയുടെ വീട്ടില്‍ വീണ്ടുമൊരാഘോഷം! അര്‍ജുന് ആശംസയുമായി താരം! ചിത്രം വൈറല്‍!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. ബാലതാരമായാണ് ഈ താരം തുടക്കം കുറിച്ചത്. കല്യാണസൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിനെ മലയാളക്കര ഏറ്റെടുത്തിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ നായികയ്ക്ക് ലഭിച്ചിരുന്നു. വഴക്കാളിയായ സഹോദരിയായും സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പ്രണയിനിയായുമൊക്കെ ദിവ്യ ഉണ്ണി എത്തിയിരുന്നു.
കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചും ഈ നായിക എത്താറുണ്ട്. മകന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ, അര്‍ജുന്‍ എന്നാണ് ദിവ്യ ഉണ്ണി കുറിച്ചിട്ടുള്ളത്. അര്‍ജുന്റെ പതിനൊന്നാമത്തെ പിറന്നാളാണ്.അടുത്തിടെയായിരുന്നു മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ക്ക് ആശംസ നേര്‍ന്നും താരം എത്തിയിരുന്നു.

മൂന്നാമത്തെ കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് താരമിപ്പോള്‍. വളക്കാപ്പ് ചിത്രങ്ങളുമായി താരമെത്തിയതോടെയായിരുന്നു ഇതേക്കുറിച്ച് ആആരാധകര്‍ അറിഞ്ഞത്. സുധീര്‍ ശേഖറില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് അരുണ്‍ കുമാറിനെ താരം ജീവിതപങ്കാളിയാക്കിയത്. സിനിമയില്‍ സജീവമല്ലെങ്കില്‍ നൃത്തം താരത്തിനൊപ്പമുണ്ട്. അമേരിക്കയില്‍ നൃത്തവിദ്യാലയവും ഈ താരം നടത്തുന്നുണ്ട്.


Click it and Unblock the Notifications