ശോഭനയ്ക്കായി ദിവ്യ ഉണ്ണിയും അമ്മയും ചെയ്തത്! ഏപ്രില്‍ 18 ഓര്‍മ്മ പങ്കുവെച്ച് താരം! ചിത്രം വൈറല്‍!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയായ ശോഭനയുടെ മികച്ച സിനിമകളിലൊന്നാണ് ഏപ്രില്‍ 18. അഭിനേതാവായ ബാലചന്ദ്രമേനോന്‍ സംവിധായകനായി മാറിയതും ഈ സിനിമയിലൂടെയായിരുന്നു. 1984ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. സംവിധാനം മാത്രമല്ല തിരക്കഥയൊരുക്കിയതും ബാലചന്ദ്രമേനോനായിരുന്നു. ചിത്രത്തിലെ നായകനും അദ്ദേഹമായിരുന്നു. ശോഭന, അടൂര്‍ ഭാസി, ഭരത് ഗോപി, ഉണ്ണി മേരി, വേണു നാഗവള്ളി, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഏപ്രില്‍ 18 സിനിമയുടെ പരസ്യത്തില്‍ മോഡലായി അഭിനയിച്ചത് ദിവ്യ ഉണ്ണിയായിരുന്നു. താനും അമ്മയും പരസ്യത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് ദിവ്യ ഉണ്ണി ഇതേക്കുറിച്ച് വാചാലനായത്. ഇതിനകം താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഒരു ഏപ്രില്‍ 18 ഓര്‍മ്മ, എന്റെ ആദ്യകാല മോഡലിംഗ് അനുഭവങ്ങളെന്നും പറഞ്ഞാണ് ദിവ്യ ഉണ്ണി പോസ്റ്റിട്ടത്.

ശോഭനയുടെ കടുത്ത ആരാധികയായിരുന്നു താനെന്നും അവരുടെ നൃത്തവും അഭിനയവും സ്‌റ്റേജ് പരിപാടികളുമെല്ലാം തനിക്ക് ഇഷ്ടമാണെന്നും ദിവ്യ ഉണ്ണി കുറിച്ചിട്ടുണ്ട്. അന്ന് അമ്മയ്‌ക്കൊപ്പം ഏപ്രില്‍ 18 സിനിമയുടെ മോഡലാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. അന്ന് മാതൃഭൂമി പത്രത്തില്‍ വന്ന പരസ്യത്തിന്‍രെ ചിത്രവും ദിവ്യ ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

Divya Unni

അനുമോള്‍ അമ്മയോട് ചോദിക്കുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, നവംബര്‍ 14 ശിശുദിനം, അപ്പോള്‍ ആ ഏപ്രില്‍ 18 അമ്മേയെന്ന് ചോദിക്കുന്ന അനുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. അമ്പടി കള്ളീ, അത് ബാലചന്ദ്രമേനോന്റെ പുതിയ സിനിമയുടെ പേരല്ലേയെന്ന മറുപടിയായിരുന്നു അമ്മ നല്‍കിയത്. ഇതിനകം തന്നെ ദിവ്യ ഉണ്ണിയുടെ പോസ്റ്റര്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണി പിന്നീട് നായികയായി തുടക്കം കുറിക്കുകയായിരുന്നു. അഭിനയത്തില്‍ തിരക്കുള്ളപ്പോഴും നൃത്തവുമായി സജീവമായിരുന്നു താരം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. അമേരിക്കയില്‍ നൃത്ത വിദ്യാലയവുമായി താരം സജീവമായിരുന്നു. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ കുടുംബത്തിലേക്ക് മൂന്നാമത്തെ അതിഥി എത്തിയത്. കുഞ്ഞുമകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരമെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X