ദിവ്യ ഉണ്ണിയുടെ വീട്ടിലെ ഏറ്റവും പുതിയ സന്തോഷം; മകള്‍ ഐശ്വര്യയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് നടി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടി ദിവ്യ ഉണ്ണി പലപ്പോഴും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ ദിവ്യ സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റുകളിടാറുണ്ട്. ഏറ്റവുമൊടുവില്‍ ഇളയമകള്‍ ഐശ്വര്യയുടെ ജന്മദിനത്തെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ഒരു വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഈ സന്തോഷം എന്റെ കൈയിലേക്ക് വന്നെത്തുന്നത്. ഞങ്ങളുടെ കുഞ്ഞ് രാജകുമാരിയായ ഐശ്വര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞങ്ങളുടെ മകളുടെ ഒന്നാം ജന്മദിനത്തില്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം നല്‍കണം. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ദിവ്യ ഉണ്ണി പറയുന്നത്. മകളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം കൂടി നടി പങ്കുവെച്ചിട്ടുണ്ട്.

divya-unni

2020 ജനുവരി പതിനാലിനായിരുന്നു ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. അതിന് മുന്‍പ് വളൈക്കാപ്പ് ചടങ്ങിന്റെയും മറ്റുള്ള ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. മകള്‍ ജനിച്ചെന്ന സന്തോഷ വാര്‍ത്ത നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്ന് മുതല്‍ കുഞ്ഞിന്റെ നിരവധി ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ലളിതമായിട്ടാണ് വീട്ടില്‍ വെച്ച് തന്നെ ചോറൂണ് ചടങ്ങുകള്‍ നടത്തിയത്.

Recommended Video

പ്രീസ്റ്റ് ട്രെയ്‌ലർ പറയുന്നതെന്ത് | FilmiBeat Malayalam

2002 ല്‍ വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ദിവ്യ ഉണ്ണി. ആദ്യ വിവാഹബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. ഈ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2018 ലാണ് മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനുമായി നടി വീണ്ടും വിവാഹിതയാവുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കിയ ഇരുവര്‍ക്കുമൊപ്പമാണ് മക്കള്‍. അഭിനയത്തില്‍ നിന്ന് മാറി നിന്നെങ്കിലും നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X