ദിവ്യ ഉണ്ണിയും കുടുംബവും! ഭര്‍ത്താവിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി നടി
ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായിക ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് പോയതോടെ ദിവ്യ ഉണ്ണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നടി തന്റെ വീട്ടിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ കൂടുതലായും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്യാറുള്ളത്.
ഇന്നിതാ മൂന്ന് തരത്തിലുള്ള കുടുംബ ചിത്രവുമായിട്ടാണ് നടി എത്തിയത്. ഒന്നില്‍ ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയുടെ വിവാഹത്തിന് എടുത്തതായിരുന്നു. അച്ഛനും അമ്മയും ഭര്‍ത്താവും മക്കളും വിദ്യയുടെ ഭര്‍ത്താവുമടക്കം എല്ലാവരുമുള്ള ചിത്രമായിരുന്നിത്. പിന്നാലെ ദിവ്യ ഉണ്ണിയും അച്ഛനും അമ്മയും സഹോദരിയും ഉള്ളൊരു ഫോട്ടോയും ദിവ്യയും ഭര്‍ത്താവും മക്കളും മാത്രമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുകയാണ്.

'എന്റെ പിതാവിന്റെ നന്മ പര്‍വ്വതങ്ങളെക്കാള്‍ ഉയര്‍ന്നതാണ്. കടലിനെക്കാള്‍ ആഴത്തിലുള്ള നന്മയാണ് അമ്മയുടെത്. മാതാപിതാക്കളുടെ ദിനത്തിന്റെ എല്ലാ ആശംസകളും നേരുകയാണ്. അനുഗ്രഹിക്കപ്പെട്ട എല്ലാ മാതാപിതാക്കള്‍ക്കും ആശംസ അറിയിക്കുകയാണെന്ന് കൂടി ഹാഷ് ടാഗുകളിലൂടെ ദിവ്യ അറിയിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ജനുവരി പതിനാലിനായിരുന്നു ദിവ്യ ഉണ്ണിയ്ക്കും ഭര്‍ത്താവ് അരുണ്‍ കുമാറിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ലോക്ഡൗണ്‍ നാളുകളിലായിരുന്നു മകളുടെ പേരിടല്‍ ചടങ്ങും ചോറൂണും നടത്തിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വീട്ടില്‍ നിന്നും ലളിതമായ ചടങ്ങിലായിരുന്നു ചോറൂണ്‍. ഈ ചടങ്ങളുടെ ഫോട്ടോസും ദിവ്യ തന്നെയായിരുന്നു പുറത്ത് വിട്ടത്.

മകള്‍ക്ക് ഐശ്വര്യ എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച് ആദ്യ ദിവസങ്ങളില്‍ തന്നെ അവളുടെ ഫോട്ടോസ് പുറത്ത് വിട്ടിരുന്നു. രണ്ട് മാസമേ പ്രായം ആയിട്ടുള്ളുവെങ്കിലും ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അറിയാമെന്ന് പറഞ്ഞ് കൊണ്ടുള്ള ചിത്രങ്ങളും ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
2002 ലായിരുന്നു ദിവ്യ ഉണ്ണി ആദ്യം വിവാഹിതയാവുന്നത്. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി വിദേശത്ത് സ്ഥിര താമസമാക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മീനാക്ഷി, അര്‍ജുന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്ത വിദ്യാലയം നടത്തി വരികയായിരുന്നു. 2018 ലാണ് അരുണ്‍ കുമാറുമായി ദിവ്യ രണ്ടാമതും വിവാഹം കഴിച്ചത്. ഇപ്പോള്‍ മൂന്ന് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.


Click it and Unblock the Notifications











