ദിവ്യ ഉണ്ണി സന്തോഷത്തിലാണ്! ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടി
മലയാള സിനിമാ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച നടി ഇപ്പോള്‍ നൃത്ത രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണ്. പലപ്പോഴും ദിവ്യ ഉണ്ണിയുടെ നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയും അതിവേഗം വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവര്‍ക്ക് താങ്ക്‌സ് ഗിവിങ് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി. അമ്മയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും അനിയത്തിയും അടക്കം കുടുംബത്തോടൊപ്പമുള്ള പല ചിത്രങ്ങളും ചേര്‍ത്ത് ഒരു ഫോട്ടോ ആയിരുന്നു ദിവ്യ ഉണ്ണി പങ്കുവെച്ചത്. ജീവിതത്തിലെ എല്ലാ റോളിലും ഞാന്‍ സന്തോഷവതിയാണെന്ന് കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്.

തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു ദിവ്യ ഉണ്ണി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ഭാഷകളിലെല്ലാം അമ്പതിലധികം സിനിമകളില്‍ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് നടി. 2002 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയാവുന്നത്. 2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018 ല്‍ അരുണ്‍ കുമാര്‍ എന്ന ആളുമായി ദിവ്യ വീണ്ടും വിവാഹം കഴിച്ചിരുന്നു. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു.


Click it and Unblock the Notifications