വിദ്യ ഉണ്ണിക്ക് ദിവ്യ ഉണ്ണിയുടെ ആശംസ! സഹോദരിയെ ചേര്‍ത്തുപിടിച്ച് താരം! ചിത്രം വൈറലാവുന്നു

ബാലതാരമായി സിനിമയിലെത്തിയതാണ് ദിവ്യ ഉണ്ണി. നായികയായി മാറിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. അഭിനയത്തിന് മുന്‍പ് തന്നെ മികച്ച നര്‍ത്തകിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ദിവ്യ ഉണ്ണി മലയാള സിനിമയുടെ പ്രിയനായികയായി മാറിയത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു.

ദിവ്യ ഉണ്ണി മാത്രമല്ല സഹോദരിയായ വിദ്യ ഉണ്ണിയേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ അരങ്ങേറിയത്. ചേച്ചിക്ക് പിന്നാലെയായി അനിയത്തിയും അരങ്ങേറിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും വിദ്യ സ്വന്തമാക്കിയിരുന്നു. മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും പിന്നീട് വിദ്യ സജീവമായിരുന്നില്ല.

ചേച്ചിയെക്കുറിച്ച് വാചാലയായി വിദ്യ മുമ്പ് എത്തിയിരുന്നു. അമ്മയെപ്പോലെയാണ് ചേച്ചി തന്നെ നോക്കാറുള്ളത്. പല കാര്യങ്ങളിലും ആദ്യം തീരുമാനമെടുക്കുന്നത് ചേച്ചിയാണെന്നും വിദ്യ പറഞ്ഞിരുന്നു. സിനിമയില്‍ ഒരുമിച്ചിരുന്നില്ലെങ്കിലും സ്റ്റേജ് പരിപാടികളില്‍ ചേച്ചിക്കൊപ്പം അനിയത്തിയും എത്തിയിരുന്നു. അടുത്തിടെയായിരുന്നു വിദ്യയുടെ വിവാഹം നടന്നത്. വിവാഹത്തില്‍ തിളങ്ങി നിന്നത് ദിവ്യ ഉണ്ണിയായിരുന്നു. സഹോദരിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Vidya Unni

കുട്ടിക്കാലത്തേയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദിവ്യ ഉണ്ണി എത്തിയത്. അവളുടെ പുഞ്ചിരി നോക്കൂ. ഹാപ്പി സിസ്റ്റേഴ്‌സ് ഡേ മൈ ഡാര്‍ലിംഗ് എന്നായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ചേച്ചിയുടേയും അനിയത്തിയുടേയും ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ക്യൂട്ട് സിസ്റ്റേഴ്‌സാണല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി എത്താറുണ്ട്.

മകളുടെ ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ഉണ്ണി എത്തിയത്. ദിവ്യയുടേയും അരുണ്‍ കുമാറിന്റെയും ജീവിതത്തിലേക്ക് അടുത്തിടെയായിരുന്നു ഐശ്വര്യ എത്തിയത്. 37ാം വയസ്സിലായിരുന്നു താരത്തിന്റെ മൂന്നാമത്തെ പ്രസവം. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തും നൃത്തം ചെയ്തിരുന്നു. നൃത്തവേഷത്തിലെത്തിയ ദിവ്യയുടെ കൈയ്യിലുള്ള ഐശ്വര്യയുടെ ചിത്രവും അടുത്തിടെ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X