താന്‍ ഒരിക്കലും പഴത് പോലെ ആകില്ല; വെളിച്ചം നഷ്ടമായി, അച്ഛനെ കുറിച്ചോര്‍ത്ത് വേദനയോടെ വിദ്യ ഉണ്ണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറി നല്‍ക്കുകയാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമാണ് താരം. ദിവ്യയെ പോലെ തന്നെ സഹോദരി വിദ്യ ഉണ്ണിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിനിമയില്‍ ചുവട് വെച്ചിട്ടുണ്ട്. 2011 ല്‍ പുറത്ത് ഇറങ്ങിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ ദിവ്യ സിനിമയില്‍ എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വിദ്യ. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത് അച്ഛനെ കുറിച്ച് വിദ്യ പങ്കുവെച്ച വാക്കുകളാണ്. കഴിഞ്ഞ നവംബറിലായിരുന്നു ദിവ്യ ഉണ്ണിയുടേയും വിദ്യാ ഉണ്ണിയുടേയും അച്ഛന്‍ ഉണ്ണികൃഷ്ണന്റെ വിയോഗം. അച്ഛന്റെ ശൂന്യത ഏറെ കഠിനകരമാണെന്നാണ് വിദ്യ ഉണ്ണി പറയുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ

നടിയുടെ വാക്കുകള്‍ ഇങ്ങനെ... ''അച്ഛനില്ലാത്ത 90 ദിവസങ്ങള്‍... ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാര്‍ഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി. അങ്ങയുടെ മകളായി ജനിക്കാന്‍ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും... നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.അച്ഛന്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ദിവ്യ സംസാരിച്ചിട്ടുണ്ട്. ''സ്വപ്നങ്ങളെ പിന്‍തുടരാന്‍ തന്നെ പഠിപ്പിച്ചയാള്‍,'' എന്നാണ് ദിവ്യ അച്ഛനെ വിശേഷിപ്പിച്ചത്.

 അച്ഛന്റെ വിയോഗം

നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലമക്കള്‍ കലാരംഗത്ത് സജീവമാകുന്നതില്‍ അച്ഛന്‍ ഉണ്ണികൃഷ്ണന്റെ പങ്ക് വലുതായിരുന്നു. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്‍. ഉമ ദേവിയാ്ണ ഭാര്യ

സിനിമ പ്രവേശനം

എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് 'ഡോക്ടര്‍ ലവ്' എന്ന ചിത്രത്തില്‍ വിദ്യ അഭിനയിക്കുന്നത്. ആ വര്‍ഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തില്‍ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാന്‍സര്‍ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. 'ത്രിജി തേര്‍ഡ് ജനറേഷന്‍' എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷന്‍ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രവര്‍ത്തിച്ചിരുന്നു.

ദിവ്യ ഉണ്ണി

വിദ്യയെ പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിവ്യ ഉണ്ണിയും. കഴിഞ്ഞ ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.അടുത്തിടെ ഒരു അഭിമുഖത്തില്‍ മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു. ''പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്‌നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോര്‍ത്ത് ഒരു കാര്യവും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യമായിരുന്നു എന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X