ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി വിവാഹിതയാവുന്നു! വരന്‍ ആരാണെന്നറിയുമോ? കാണൂ!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരിമാരിലൊരാളാണ് ദിവ്യ ഉണ്ണിയും വിദ്യ ഉണ്ണിയും. ചേച്ചിക്കൊപ്പം നൃത്തവേദിയില്‍ മാത്രമല്ല അതേ പാത പിന്തുടര്‍ന്ന് സിനിമയിലേക്കുമെത്തിയിരുന്നു വിദ്യ. പത്ത് വയസ്സ് വ്യത്യാസമുള്ള ചേച്ചി തനിക്ക് അമ്മയെപ്പോലെ തന്നെയാണെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും വിദ്യ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് താരകുടുംബത്തില്‍ മറ്റൊരു മംഗളകര്‍മ്മം കൂടി നടക്കാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
വിവാഹത്തോടെ സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തവേദികളില്‍ സജീവമാണ് ദിവ്യ ഉണ്ണി. മികച്ച അവസരം ലഭിച്ചാല്‍ താന്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നുവരെ അത് സാധ്യമായിട്ടില്ല. എന്നായിരിക്കും അതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വിവാഹ ശേഷവും നൃത്തപരിപാടികളില്‍ സജീവമാണ് താരം. ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ വിദ്യയ്ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വിദ്യയും അപ്രത്യക്ഷയാവുകയായിരുന്നു. വിദ്യയുടെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിദ്യ ഉണ്ണിക്ക് വിവാഹം
ദിവ്യ ഉണ്ണിയും സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി വിവാഹിതയാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് വെങ്കടേശ്വരനാണ് ദിവ്യയെ ജീവിതസഖിയാക്കുന്നത്. സിങ്കപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷന്‍സില്‍ ജോലി ചെയ്യുകയാണ് സഞ്ജയ്. ചെന്നൈ സ്വദേശിയാണ് അദ്ദേഹം.

സിനിമയിലില്ല
ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയിരുന്നു വിദ്യ ഉണ്ണി. ഇടയ്ക്ക് സിനിമയില്‍ തുടക്കം കുറിച്ചിരുന്നുവെങ്കിലും പിന്നീട് വിദ്യയും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയതാണ് വിദ്യ. ദിവ്യയും വിദ്യയും വേദികളില്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചേച്ചിക്ക് പിന്നാലെ സിനിമയിലേക്ക്
ചേച്ചിക്ക് പിന്നാലെ വിദ്യയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം താരത്തിനെ തേടിയെത്തിയിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യയും ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ഇടയ്ക്ക് വെച്ച് അപ്രത്യക്ഷയായി
അടുത്ത സിനിമ ഏതായിരിക്കുമെന്നറിയാനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് വിദ്യ സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും സ്റ്റേജ് പരിപാടികളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

നൃത്തത്തിലും മികവ് തെളിയിച്ചു
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറിയതാണ് വിദ്യ. ചേച്ചിക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന വിദ്യയെ നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ചാനല്‍ പരിപാടികളിലും മറ്റുമൊക്കെ സജീവമായി താരമെത്താറുണ്ട്. ചേച്ചിയാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും താരം പറഞ്ഞിരുന്നു. നൃത്തത്തെ ജീവവായുവായി കരുതുന്നയാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തപഠനം തുടങ്ങിയിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു
സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെയും പ്രതിശ്രുത വധുവിന്റെയും ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോക്കനട്ട് വെഡ്ഡിങ്ങ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യയുടെയും സഞ്ജയ് യുടെയും ചിത്രങ്ങള്‍ പുറത്തുവന്നത്.


Click it and Unblock the Notifications











