കുഞ്ഞനിയത്തിയുടെ വിവാഹ ജീവിതം ആറാം മാസത്തിലേക്ക്! സന്തോഷ നിമിഷം പങ്കുവെച്ച് ദിവ്യ ഉണ്ണി! കാണൂ!
പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നുവെങ്കിലും നൃത്തത്തില്‍ സജീവമാണ് താരം. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം കേരളത്തിലേക്ക് എത്താറുമുണ്ട്. നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കുകളും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ താരം വാചാലയാവാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദിവ്യ ഉണ്ണിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ഇപ്പോഴിതാ സഹോദരിയുടെ വിവാഹ ജീവിതം ആറാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. ജനുവരി 29ലെ ഫോട്ടോയാണ് താരം പങ്കുവെച്ചിട്ടുള്ളത്.
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ പുഞ്ചിരി വരുമെന്നും ആറ് മാസം മുന്‍പ് സഹോദരിയുടെ വെഡ്ഡിങ് റിസപ്ക്ഷനില്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നും ദിവ്യ ഉണ്ണി കുറിച്ചിട്ടുണ്ട്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ചിത്രത്തിനായി പോസ് ചെയ്തത്. വിദ്യ ഉണ്ണിയും സഞ്ജുവുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചേച്ചിക്ക് പിന്നാലെയായി വിദ്യയും സിനിമയില്‍ അരങ്ങേറിയിരുന്നുവെങ്കിലും സജീവമായിരുന്നില്ല. സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങിയത് ദിവ്യയും അരുണ്‍ കുമാറുമായിരുന്നു.

നൃത്തപരിപാടികളില്‍ സജീവമായ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം അറിയിച്ചിരുന്നു. എന്നായിരിക്കും അത് സംഭവിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള യാത്രകള്‍ക്കിടയിലെ ചിത്രങ്ങളുമായാണ് നേരത്തെ ദിവ്യ ഉണ്ണി എത്തിയത്. ധനുഷ്‌കോടി യാത്രയ്ക്കിടയില്‍ അരുണ്‍ കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. ദിവ്യ ഉണ്ണിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











