ഭര്‍ത്താവിനൊപ്പം ചേര്‍ന്നുനിന്ന് ദിവ്യ ഉണ്ണി! പ്രിയതമന് പിറന്നാളാശംസ നേര്‍ന്ന് താരം! ചിത്രം വൈറല്‍!

പ്രിയതമനൊപ്പമുള്ള ഫോട്ടോയുമായെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു ദിവ്യയും. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും നൃത്തത്തെ താരം ജീവിതത്തില്‍ ചേര്‍ത്തിരുന്നു. വിവാഹം കഴിഞ്ഞ അമേരിക്കയിലെത്തിയപ്പോള്‍ നൃത്തവിദ്യാലയം തുടങ്ങുകയായിരുന്നു താരം. അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സുധീര്‍ ശേഖറുമായുള്ള ബന്ധം പിരിയുകയായിരുന്നു താരം. ഇതിന് ശേഷമായാണ് അരുണ്‍ കുമാര്‍ മണികണ്ഠന്റെ ദിവ്യ ഉണ്ണി വിവാഹം ചെയ്തത്.

അരുണ്‍കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അരുണിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് താരം. അതിനിടയിലായിരുന്നു കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് താരമെത്തിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

 ദിവ്യ ഉണ്ണിയുടെ ആശംസ

ദിവ്യ ഉണ്ണിയുടെ ആശംസ

നല്ലപാതിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍. സുഹൃത്തും എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് പിറന്നാളാശംസ, നിങ്ങളുടെ എല്ലാ സ്വപ്‌നവും സഫലമാവട്ടെയെന്നായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ഭര്‍ത്താവിനെ ടാഗ് ചെയ്തുള്ള പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ക്യൂട്ട് ഫോട്ടോയാണ് ഇതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

കുഞ്ഞതിഥിയുടെ വരവ്

കുഞ്ഞതിഥിയുടെ വരവ്

കുടുംബത്തില്‍ കുഞ്ഞതിഥി വരുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞും ദിവ്യ ഉണ്ണി എത്തിയിരുന്നു. വളക്കാപ്പ് ചടങ്ങിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു താരമെത്തിയത്. ജനുവരി 14നായിരുന്നു ഐശ്വര്യ എത്തിയത്. കുടുംബസമേതമുള്ള ചിത്രങ്ങളുമായും താരം എത്തിയിരുന്നു. മകള്‍ക്ക് ഇപ്പോള്‍ത്തന്നെ പോസ് ചെയ്യാന്‍ അറിയാമെന്നും താരം കുറിച്ചിരുന്നു. നൃത്തപരിപാടികളെക്കുറിച്ചും മക്കളുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്താറുണ്ട്.

നൃത്തത്തില്‍ സജീവം

നൃത്തത്തില്‍ സജീവം

കുട്ടിക്കാലം മുതല്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. ബാലതാരമായാണ് ദിവ്യ സിനിമയിലേക്ക് എത്തിയത്. വിനയന്‍ ചിത്രമായ കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറിയത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത സ്വന്തമാക്കിയ താരത്തിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. വിവാഹശേഷമായിരുന്നു ദിവ്യ ഉണ്ണി നൃത്തത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത്.

 സോഷ്യല്‍മീഡിയയിലൂടെ

സോഷ്യല്‍മീഡിയയിലൂടെ

മികച്ച വേഷം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. കുടുംബസമേതമായി അമേരിക്കയിലേക്ക് ചേക്കേറിയ താരം ഇടക്ക് നൃത്തപരിപാടികള്‍ക്കായി കേരളത്തിലേക്ക് എത്താറുണ്ട്. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന് ശക്തമായ പിന്തുണയാണ് ഇന്നും ആരാധകര്‍ നല്‍കുന്നത്. നിമിഷനേരം കൊണ്ടാണ് വിശേഷങ്ങളെല്ലാം വൈറലായി മാറാറുള്ളത്. പുതിയ പോസ്റ്റിന് കീഴിലും ആശംസ അറിയിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X