രാജകുമാരിയെ പോലെ ദിവ്യ ഉണ്ണി! വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടി

സിനിമയില്‍ നിന്ന് മാറി നിന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ദിവ്യ ഉണ്ണിയുടെ പേരില്‍ എന്ത് വാര്‍ത്ത വന്നാലും ഇപ്പോഴും തരംഗമായി മാറാറുണ്ട്. അടുത്ത കാലത്തായി ദിവ്യ ഉണ്ണിയുടെ വീട്ടിലെ വിശേഷങ്ങളായിരുന്നു കൂടുതലായും പുറത്ത് വന്നിരുന്നത്. മൂന്നാമതും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു നടി. അതിനാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വരുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ പഴയൊരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നടി. ദിവ്യ ഉണ്ണി വളരെ ചെറുപ്പമായിരിക്കുമ്പോള്‍ ഒരു രാജകുമാരിയെ പോലെ കീരിടം ഒക്കെ വെച്ച് ഒരുങ്ങി ഇരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു പുറത്ത് വിട്ടത്. 'ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന്' അതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

divya-unni

ആഴ്ചകള്‍ക്ക് മുന്‍പ് മകളുടെ ചോറൂണ്‍ ചിത്രങ്ങളുമായിട്ടാണ് ദിവ്യ ഉണ്ണി എത്തിയത്. ഐശ്വര്യ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്നും ചോറൂണ്‍ ദിവസത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. ദിവ്യ ഉണ്ണി മകളെ മടിയില്‍ വെച്ചിരിക്കുമ്പോള്‍ ഭര്‍ത്താവ് അരുണ്‍ ആണ് ചോറ് കൊടുക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വിട്ടത്. ഇതും വളരെ വേഗം വൈറലായി മാറിയിരുന്നു.

2002 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയാവുന്നത്. വിവാഹത്തോടെ വിദേശത്തേക്ക് പോവുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. 2016 ല്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 2018 ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭര്‍ത്താവ്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

divya-unni

എന്‍ജീനിയറായ അരുണ്‍ നാല് വര്‍ഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു. 2020 ജനുവരി പതിനാലിനായിരുന്നു മൂന്നാമതും ദിവ്യ ഉണ്ണിയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. മകള്‍ പിറന്ന സമയം മുതല്‍ അവള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ പുറത്ത് വിടാറുണ്ടായിരുന്നു.

ഇപ്പോള്‍ അരുണിനും മൂന്ന് മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. തന്റെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും പഴയത് പോലെ നടിയ്ക്ക് ഇന്നും വലിയ ആരാധക പിന്‍ബലമാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X