മനോഹരമായ നിമിഷങ്ങൾക്ക് നന്ദി പറഞ്ഞ് ദിവ്യ ഉണ്ണി, നടി പങ്കുവെച്ച ചിത്രം വൈറലാകുന്നു
ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന താരമായിരുന്നു ദിവ്യ ഉണ്ണി . അന്ന് കണ്ട് വന്ന നായികമാരിൽ നിന്ന് ഏറെ വ്യതസ്തമായിരുന്നു ദിവ്യ ഉണ്ണി. തൊട്ടാവാടി കഥാപാത്രങ്ങളെ ആയിരുന്നില്ല ദിവ്യ സ്ക്രീനിൽ അവതരിപ്പിച്ചത്. ഇത് തന്നെയായിരുന്നു നടിയെ അന്ന് മറ്റുള്ള നടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയതും. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തിളങ്ങി നിൽക്കാനും ദിവ്യ ഉണ്ണിക്ക് കഴിഞ്ഞു.
വിവാഹത്തെ തുടർന്ന് സിനിമ വിട്ട ദിവ്യ ഉണ്ണിയെ പിന്നീട് മലയാള പ്രേക്ഷകർ കണ്ടത് നൃത്ത വേദികളിലായിരുന്നു. സിനിമയിലേത് പോലെ തന്നെ ദിവ്യ എന്ന നർത്തകിയേയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. ജീവിതത്തിൽ അവിചാരിതമായ സംഭവങ്ങൾ നടിക്ക് നേരിടേണ്ടി വന്നുവെങ്കിലും മക്കളേയും നൃത്തത്തേയും മുറകെ പിടിച്ച് ദിവ്യ മുന്നോട്ട് പോകുകയായിരുന്നു. സോഷ്യൽ മീഡിയയാണ് നടിയെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങിയതോടെ ദിവ്യ ഉണ്ണി പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുക്കുകയായിരുന്നു. ഇന്ന് ദിവ്യയുടെ വിശേഷങ്ങൾ മലയാളി പ്രേക്ഷകരുടേയും വിശേഷമാണ്.

2020 അവസാനിക്കാൻ ഇനി കേവലം ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ഈ വർഷം കടന്നു പോയത്. ഇപ്പോഴിത 2020 തനിക്ക് നൽകിയ മനോഹരമായ നിമിഷങ്ങൾക്ക് നന്ദി പറയുകയാണ് നടി. ദിവ്യ ഉണ്ണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.

ഈ വർഷം കടന്നു പോയ മനോഹരമായ നിമിഷങ്ങളാണ് കൊളാഷ് രൂപത്തിൽ ദിവ്യ പങ്കുവെച്ചിരിക്കുന്നത്. 2020 ൽ ആയിരുന്നു നടിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഭർത്താവ് അരുണിനും 3 മക്കളോടൊപ്പമുള്ള മനേഹരമായ ചിത്രമായിരുന്നു നടി പങ്കുവെച്ചതിൽ ഒന്ന്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികൾക്കൊപ്പമുള്ള ഡാൻസ് പ്രോഗ്രാമിന്റെ ചിത്രവും ദിവ്യ പങ്കുവെച്ചവയിലുണ്ട്.

ദിവസങ്ങൾക്ക് മുൻപ് സൂര്യ ഫെസ്റ്റിവലില്‍ നിറവയറോടെ നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു.വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വീഡിയോയ്ക്കൊപ്പം ‘നിറവയറില്‍ നൃത്തം ചെയ്ത അമൂല്യമായ ഓര്‍മ്മകള്‍' എന്ന കുറിപ്പിനൊപ്പമാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭ കാലത്തിന്റെ ഏഴാം മാസത്തിലാണ് ദിവ്യ ഉണ്ണി നൃത്തം ചെയ്യുന്നത്. നടിയുടെ ആ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ജീവിതത്തിൽ നൃത്തതിന് അത്രയധികം പ്രധാന്യമാണ് ദിവ്യ നൽകുന്നത്. നിലവിൽ അമേരിക്കയിലെ ഹൂസ്റ്റണില്‍ ഒരു നൃത്തവിദ്യാലയം നടി നടത്തുന്നുണ്ട്. നൃത്തവേദിയില്‍ നിന്നുമാണ് ദിവ്യ സിനിമയിലേക്കെത്തുന്നത്

2018 ഫെബ്രുവരി നാലിനായിരുന്നു എന്‍ജിനിയറും മുംബൈ മലയാളിയായ അരുണ്‍ കുമാറുമായി ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയാവുന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. അരുണിനും രണ്ട് മക്കള്‍ക്കുമൊപ്പം ദിവ്യ ഉണ്ണിയും അവിടെ തന്നെ സ്ഥിര തമാസമാക്കുകയായിരുന്നു.
Recommended Video
ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications