ദിവ്യ ഉണ്ണിയുടെ 5 വീടും അമ്പലവും! ഭര്‍ത്താവിനെക്കുറിച്ച് അന്ന് ദിലീപ് പറഞ്ഞത്! രസകരമായ സംഭവം ഇങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരം മലയാളത്തിലെ ഒട്ടുമിക്ക നായകന്‍മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെയായിരുന്നു താരം സിനിമയോട് ബൈ പറഞ്ഞത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമായിരുന്നു താരം. കുടുംബത്തിലെത്തിയ കുഞ്ഞതിഥിയായ ഐശ്വര്യയ്ക്ക് എല്ലാവരേയും ഇപ്പോള്‍ വീട്ടില്‍ കിട്ടുന്നുണ്ട്. അവളെ കാണാനെത്തിയ അച്ഛനും അമ്മയും കൂടെയുണ്ടെന്ന് താരം പറയുന്നു.
ഭര്‍ത്താവ് അരുണ്‍ കുമാറിന് വര്‍ക് ഫ്രം ഹോം ആണ്. മക്കള്‍ക്കും തനിക്കും ഓണ്‍ലൈന്‍ പഠനവും പഠിപ്പിക്കലുമാണ്. മലയാളത്തിലെ പാട്ടുകളൊക്കെ കാണാറുണ്ടെങ്കിലും മക്കള്‍ക്ക് മലയാളം അങ്ങനെ സംസാരിക്കാനറിയില്ലെന്ന് താരം പറയുന്നു. തെറ്റിപ്പോവുമോയെന്ന ഭയമാണ്. ആ പാട്ടില്‍ ആടിനെ എടുത്തപ്പോള്‍ അമ്മയ്ക്ക് പേടിയുണ്ടായിരുന്നോയെന്നൊക്കെയാണ് മകളുടെ ചോദ്യമെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ് സിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
Recommended Video

ഉപന്യാസം എഴുതി
21 വയസ്സിന് മുന്‍പ് തനിക്ക് പറ്റിയ അബദ്ധങ്ങളെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു താനെഴുതിയതെന്നും 8ലധികം പേജുകളുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഗാന്ധിജിയെക്കുറിച്ചായിരുന്നു പലരും എഴുതിയത്. ഒരാള്‍ മാത്രം വ്യത്യസ്തമായാണ് എഴുതിയതെന്ന് പറഞ്ഞായിരുന്നു ടീച്ചര്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞിരുന്നുവെന്നും അതേയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും താരം പറയുന്നു.

മമ്മൂട്ടിയെക്കുറിച്ച്
മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ദിവ്യ ഉണ്ണിയായിരുന്നു അവാര്‍ഡ് ജേതാവിനെക്കുറിച്ച് സംസാരിച്ചത്. മയിലും കുയിലുമൊക്കെയായി ഭയങ്കര സാഹിത്യമായിരുന്നു. പ്രസംഗം നേരത്തെ എഴുതി പഠിക്കുകയായിരുന്നു. ഉപമകളൊക്കെ കേട്ട് അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് ഇത് കൈയ്യില്‍ നിന്നും പോയെന്ന് മനസ്സിലാക്കിയത്. പിന്നീട് അദ്ദേഹത്തെ സംസാരിക്കാന്‍ വിളിച്ചപ്പോഴും തെറ്റിപ്പോയിരുന്നു. ഒരു തെറ്റൊക്കെ ഏത് പോലീസുകാരനും പറ്റുമെന്ന് പറഞ്ഞ് പിടിച്ച് നില്‍ക്കുകയായിരുന്നു.

ദിലീപിനെക്കുറിച്ച്
ദിലീപിനെ പല പരിപാടികളിലും കണ്ടിട്ടുണ്ട്. അതിഥിയായും ജഡ്ജായുമൊക്കെ അദ്ദേഹം എത്തിയിട്ടുണ്ട്. കല്യാണ സൗഗന്ധികത്തിന്റെ സെറ്റില്‍ വെച്ച് രസകരമായ സംഭവം ഉണ്ടായിട്ടുണ്ട്. തന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനിടയിലാണ് ഈ ഏരിയയിലെ 5 വീടും ആ ആ അമ്പലവുമൊക്കെ ഞങ്ങളുടേതാണെന്ന് പറഞ്ഞത്. അപ്പോ ഇതൊക്കെ ദിവ്യയെ കെട്ടുന്ന ആള്‍ക്കുള്ളതാണല്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. 5 വീടും അമ്പലവും എന്നായിരുന്നു അദ്ദേഹം വിളിക്കാറുള്ളത്.

സുരേഷ് ഗോപിയുടെ കുറുമ്പത്തി
സുരേഷേട്ടനുമായും നല്ല അടുപ്പമുണ്ട്. അദ്ദേഹം കുറുമ്പത്തി എന്നാണ് അമ്മയെ വിളിക്കാറുള്ളത്. അച്ഛനും കുറുമ്പത്തിയും സുഖമായിരിക്കുന്നോയെന്നാണ് ചോദിക്കാറുള്ളത്. മുന്‍പ് അമ്മയുടെ സ്‌കൂളിലെ പരിപാടിക്ക് വന്നപ്പോഴും അദ്ദേഹം ചോദിച്ചത് കുറുമ്പത്തി എവിടെയെന്നായിരുന്നു. താന്‍ ഇതിവരെ അഭിനയിച്ച കഥാപാത്രങ്ങളുടേയെല്ലാം പേരും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications