ദിവ്യ ഉണ്ണിയെ പോലെ തന്നെ മകളും! 2 മാസം പ്രായമുള്ള മകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി

നടി ദിവ്യ ഉണ്ണിയുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി കുടുംബ ജീവിതം ആസ്വദിക്കുകയാണ്. രണ്ടാം വിവാഹത്തെ കുറിച്ചും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമടക്കം തന്റെ വിശേഷങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവെക്കാറുണ്ടായിരുന്നു.

അടുത്തിടെ മൂന്നാമത് ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. ഇപ്പോഴിതാ കുഞ്ഞുവാവയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം അതിവേഗമാണ് വൈറലായത്. ഒപ്പം രസകരമായ കമന്റുകളാണ് ആരാധകര്‍ കൊടുക്കുന്നത്.

 ദിവ്യ ഉണ്ണിയുടെ മകള്‍

രണ്ട് മാസം പ്രായമുള്ള മകളെയാണ് നടി ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. പ്രായം രണ്ട് മാസമേ ആയിട്ടുള്ളുവെങ്കിലും ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അറിയാമെന്നും ദിവ്യ ഉണ്ണി പറയുന്നു. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും പോസ്റ്റിന് താഴെ നടി സൂചിപ്പിച്ചിട്ടുണ്ട്്. അമ്മയെ പോലെ മകളും ക്യൂട്ട് സുന്ദരിയാണെ്ന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. ഒപ്പം മൂത്തമക്കളെ കൂടി കാണിക്കണമെന്നും പറയുന്നു.

 ദിവ്യ ഉണ്ണിയുടെ മകള്‍

ഈ വര്‍ഷം ജനുവരി പതിനാലിനായിരുന്നു ദിവ്യ ഉണ്ണിയ്ക്കും ഭര്‍ത്താവ് അരുണ്‍ കുമാറിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ആദ്യം തന്നെ മകളുടെ ചിത്രം നടി പങ്കുവെച്ചിരുന്നു. ദിവ്യയുടെ മാറില്‍ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു അന്ന് പങ്കുവെച്ചത്. പിന്നാലെ ഇപ്പോഴാണ് മകളുടെ മുഖം വ്യക്തമാക്കുന്ന വിധ ചിത്രവുമായി നടി എത്തിയത്.

ദിവ്യ ഉണ്ണിയുടെ മകള്‍

2002 ലായിരുന്നു ദിവ്യ ഉണ്ണി ആദ്യം വിവാഹിതയാവുന്നത്. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി വിദേശത്ത് സ്ഥിരതമാസമാക്കുകയായിരുന്നു. പിന്നീട് നൃത്ത വിദ്യാലയം ആരംഭിച്ച് ഇപ്പോഴും അത് തുടരുകയായിരുന്നു. 2016 ല്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മീനാക്ഷി, അര്‍ജുന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2018 ല്‍ അരുണ്‍ കുമാര്‍ എന്ന ആളുമായി ദിവ്യ രണ്ടാമതും വിവാഹം കഴിച്ചു. ശേഷം മൂന്നാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അതീവ സന്തോഷത്തിലായിരുന്നു താരകുടുംബം. ഗര്‍ഭിണിയായ വാര്‍ത്ത നടി തന്നെയാണ് പുറത്ത് വിട്ടതും.

 ദിവ്യ ഉണ്ണിയുടെ മകള്‍

തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന ദിവ്യ ഉണ്ണി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തി മകളുടെ നൃത്ത അരങ്ങേറ്റം നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിലവില്‍ അരുണ്‍ കുമാറിനൊപ്പം സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ് നടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X