അന്ന് അടച്ചതാണ്; ആ വാതിൽ തുറക്കരുതായിരുന്നു; ആകാശഗംഗയിലെ മനയിൽ സംഭവിച്ചത്; ദിവ്യ ഉണ്ണി
സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണെങ്കിലും നടി ദിവ്യ ഉണ്ണിയെ പ്രേക്ഷകർ മറന്നിട്ടില്ല. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ദിവ്യ ഉണ്ണിക്ക് കരിയറിൽ ലഭിച്ചിട്ടുണ്ട്. സൂപ്പർഹിറ്റായ സിനിമകൾ ദിവ്യക്ക് കരിയറിൽ ഏറെയാണ്. വിവാഹ ശേഷമാണ് നടി സിനിമാ രംഗം വിട്ടത്. അമേരിക്കയിലേക്ക് പോയ ദിവ്യ പുതിയൊരു ജീവിതം തുടങ്ങി. സിനിമ വിട്ടെങ്കിലും ഡാൻസുമായി ദിവ്യ മുന്നോട്ട് നീങ്ങി. അമേരിക്കയിൽ ഡാൻസ് സ്കൂൾ തുടങ്ങി.
കുടുംബ ജീവിതവും ഡാൻസുമായി തിരക്കുകളിലാണ് ദിവ്യ ഇന്ന്. ദിവ്യ ചെയ്ത സിനിമകളിൽ ഏവരും എടുത്ത് പറയുന്ന ചിത്രം ആകാശഗംഗ ആണ്. മലയാളത്തിലെ ഹൊറർ സിനിമകളിൽ ആകാശഗംഗ ഇന്നും മുൻനിരയിലുണ്ട്, സിനിമയെക്കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനിടെ ആകാശഗംഗയിലെ മനയിൽ അപകടം നടന്നെന്ന് താനറിഞ്ഞിട്ടുണ്ടെന്ന് ദിവ്യ ഉണ്ണി പറയുന്നു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ആ മനയിൽ ഒരു അമ്പലം ഉണ്ടായിരുന്നു. അവിടേക്ക് ഭഗവതി വന്നിട്ട് വാതിലടച്ചു. പിന്നെ ആ വാതിൽ തുറന്നിട്ടില്ല എന്നാണ് വിശ്വാസം. അതറിയാതെ ഷോട്ടിനിടയിൽ ലൈറ്റ് വെക്കാൻ വേണ്ടി അവിടെ തുറന്നു. ആ ലൈറ്റ് വീണു. ഒരു അപകടം സംഭവിച്ചു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ സെറ്റിൽ ഇക്കാര്യം താൻ കേട്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു. തന്റെ മക്കളെക്കുറിച്ചും ദിവ്യ സംസാരിച്ചു.
മക്കളിൽ ഇളയ ആൾ മലയാളം നന്നായി സംസാരിക്കും. ഇളയ ആൾ ജനിച്ച സമയത്ത് എന്റെ മാതാപിതാക്കളും അരുണിന്റെ മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു. അവരോട് സംസാരിച്ച് പഠിച്ചു. മൂത്ത രണ്ട് മക്കൾക്കും മനസിലാകും. മലയാളം പറയാൻ ശ്രമിക്കുമ്പോൾ ആളുകൾ ചിരിക്കും. അതോടെ അവർ ആഗ്രഹം കെട്ടിപ്പൂട്ടി വെക്കും.

ഭരതനാട്യത്തിൽ മുദ്രകൾ പഠിപ്പിക്കുമ്പോൾ സൂചിക്ക് സൂഷി എന്ന് പറയും. ആദ്യമാെക്കെ എനിക്ക് ചിരി വരുമായിരുന്നു. പക്ഷെ ഒന്ന് ചിരിച്ച് പോയാൽ അവർ ഒന്നും പറയില്ല. അതുകൊണ്ട് എന്താണെങ്കിലും പറയട്ടെ എന്ന് കരുതിയെന്നും ദിവ്യ ഉണ്ണി പറയുന്നു. ഡാൻസ് തന്റെ ജീവിതമാണെന്ന് ദിവ്യ ഉണ്ണി പറയുന്നു.
ഡാൻസ് മാറ്റി നിർത്തി ഒന്നും ചിന്തിക്കാൻ പറ്റില്ല. രണ്ട് മൂന്ന് ദിവസം ഡാൻസ് റിലേറ്റഡായ ഒന്നും ചെയ്തില്ലെങ്കിൽ ആശങ്ക തോന്നും. ഞാൻ ഈ ചെയ്യുന്നത് ശരിയല്ലെന്ന് തോന്നുമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. മൃദംഗ നാഥം എന്ന ഇവന്റിന് വേണ്ടി ദിവ്യ ഉണ്ണി അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് വന്നിരിക്കുകയാണിപ്പോൾ. 12,000 നർത്തകർ ഒരു വേദിയിൽ ഒന്നിച്ച് അണിനിരക്കുന്നു. ഈ ഇവന്റിലൂടെ ഗിന്നസ് റെക്കോഡിലിടം നേടാനാണ് ദിവ്യ ഉണ്ണി ശ്രമിക്കുന്നത്.


Click it and Unblock the Notifications