നിറവയറില്‍ ദിവ്യ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട്! ഭര്‍ത്താവ് പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം!
സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ദിവ്യ ഉണ്ണിയോട് പ്രത്യേക ഇഷ്ടമാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തെ ഒപ്പം കൂടെക്കൂട്ടിയിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അരുണ്‍കുമാറുമായുള്ള വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. വിവാഹത്തിന് പിന്നാലെയായി പുതിയ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. വീണ്ടും അമ്മയാവുന്നതിന്റെ സന്തോഷമായിരുന്നു അടുത്തിടെ വൈറലായി മാറിയത്. വളക്കാപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ക്രിസ്മസ് ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദിവ്യ ഉണ്ണി ഇത്തവണ എത്തിയിട്ടുള്ളത്.
അരുണ്‍കുമാറിനും മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണില്‍ വെച്ചായിരുന്നു ഇത്തവണ ദിവ്യ ഉണ്ണി ക്രിസ്മസ് ആഘോഷിച്ചത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഭര്‍ത്താവാണെന്നും താരം കുറിച്ചിട്ടുണ്ട്. സന്തോഷവതിയാണ് ദിവ്യ ഉണ്ണി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. താരം മാത്രമല്ല മക്കളും ഫോട്ടോ ഷൂട്ടിലുണ്ടായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നേരത്തെ അതിരപ്പിള്ളിയിലെ ഫോട്ടോ ഷൂട്ടുമായാണ് താരമെത്തിയത്. ചിലങ്കയണിഞ്ഞുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം. ഇടയ്ക്ക് നൃത്തപരിപാടിക്കായി കേരളത്തിലേക്കും വരാറുണ്ട്.

ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണിയെ നായകനാക്കിയത് വിനയനായിരുന്നു. നിന്നെ നായികയായി അവതരിപ്പിക്കുമെന്ന് അദ്ദേഹം താരത്തിന് വാക്ക് നല്‍കിയിരുന്നു. കല്യാണസൗഗന്ധികമെന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറിയത്. അന്നത്തെ പ്രമുഖ നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. നായികയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്. വിവാഹത്തോടെ സിനിമാജീവിതത്തിന് വിരാമമിടുകയായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചെത്തിയിരുന്നില്ല.


Click it and Unblock the Notifications