ദിവ്യ ഉണ്ണിയുടേയും അരുണിന്റേയും സന്തോഷം, ആശംസ അറിയിച്ചവര്‍ക്ക് നന്ദിയുമായി താരം, ചിത്രങ്ങള്‍ വൈറല്‍
സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് ദിവ്യ ഉണ്ണി. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മകള്‍ ഐശ്വര്യയുടെ പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്നറിയിച്ച് താരമെത്തിയിരുന്നു. ഗര്‍ഭിണിയായതിനെക്കുറിച്ചും പ്രസവത്തെക്കുറിച്ചും പിന്നീടുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞും താരമെത്തിയിരുന്നു. മകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഐശ്വര്യയുടെ ആദ്യ പിറന്നാളാഘോഷത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

പിറന്നാളാഘോഷം
കഴിഞ്ഞ വര്‍ഷമായിരുന്നു നിറയെ സന്തോഷവുമായി അവള്‍ ഞങ്ങള്‍ക്കരികിലേക്കെത്തിയത്. ഞങ്ങളുടെ രാജകുമാരി ഐശ്വര്യയ്ക്ക് ആശംസകള്‍. കുഞ്ഞിന്‍റെ ജമ്‌നദിനത്തില്‍ എല്ലാവരുടേയും അനുഗ്രഹവും ആശംസയും വേണമെന്നും താരം കുറിച്ചിരുന്നു. മകള്‍ ജനിച്ച സമയത്തുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമായാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളുമായി താരമെത്തിയത്. ആരാധകരെല്ലാം താരപുത്രിക്ക് ആശംസ അറിയിച്ചിരുന്നു. ചിത്രങ്ങളിലൂടെയും മറ്റുമായി എല്ലാവർക്കും പരിചിതയാണ് ദിവ്യ ഉണ്ണിയുടെ മകള്‍.

കുഞ്ഞുദിവ്യ
നേരത്തെയും മകളുടെ ചിത്രങ്ങളും വീഡിയോയുമായി ദിവ്യ ഉണ്ണി എത്തിയിരുന്നു. അമ്മയെപ്പോലെയാണ് മകളെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍. കുടുംബസമേതമുള്ള ചിത്രങ്ങള്‍ നേരത്തെയും താരം പോസ്റ്റ് ചെയ്തിരുന്നു. മകളുടേയും മകന്‍റേയും പിറന്നാളെല്ലാം ഗംഭീരമായാണ് ഇവരാഘോഷിച്ചത്. കുഞ്ഞുമകള്‍ വന്നതോടെ ചേട്ടനും ചേച്ചിയും അതീവ സന്തോഷത്തിലാണെന്നും ക്ലാസിനിടയിലും അനിയത്തിക്ക് അരികിലേക്ക് അവരെത്തുമെന്നും താരം പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷമായിരുന്നു നിറയെ സന്തോഷവുമായി അവള്‍ ഞങ്ങള്‍ക്കരികിലേക്കെത്തിയത്. ഞങ്ങളുടെ രാജകുമാരി ഐശ്വര്യയ്ക്ക് ആശംസകള്‍. കുഞ്ഞിന്‍റെ ജമ്‌നദിനത്തില്‍ എല്ലാവരുടേയും അനുഗ്രഹവും ആശംസയും വേണമെന്നും താരം കുറിച്ചിരുന്നു. മകള്‍ ജനിച്ച സമയത്തുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമായാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളുമായി താരമെത്തിയത്.
Recommended Video

പ്രസവത്തെക്കുറിച്ച്
37ാമത്തെ വയസ്സിലായിരുന്നു ദിവ്യ ഉണ്ണിയുടെ മൂന്നാമത്തെ പ്രസവം. ഇതേക്കുറിച്ചോര്‍ത്ത് എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. സാധാരണ പോലെയായാണ് എല്ലാം നടന്നത്. ഗര്‍ഭിണിയാണെന്ന് കരുതി ഒരുകാര്യവും തനിക്ക് മാറ്റിവെക്കേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. രണ്ടുമാസം മുതല്‍ 8 മാസം വരെ ഡാന്‍സ് ചെയ്തിരുന്നുവെന്നും താരം പഞ്ഞിരുന്നു. കൊട്ടും താളവുമൊക്കെ അവളും ശ്രദ്ധിച്ച് തുടങ്ങിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











