നര്‍ത്തകി വേഷത്തില്‍ ദിവ്യ ഉണ്ണി! ഒപ്പം കുഞ്ഞുമാലാഖയും! ചിത്രം പകര്‍ത്തിയത് ഭര്‍ത്താവെന്ന് താരം!

അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തവേദികളില്‍ ദിവ്യ ഉണ്ണിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയതാണ് താരം. സിനിമയിലെത്തിയപ്പോഴും നൃത്തത്തെ കൂടെക്കുട്ടിയിരുന്നു. നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് എപ്പോഴും ആരാധകര്‍ താരത്തോട് ചോദിക്കാറുള്ളത്. വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുമായി ദിവ്യ ഉണ്ണി സജീവമാണ്. നൃത്ത പരിശീലനത്തിനോ പഠിപ്പിക്കുന്നതിനോ മുടക്കം വരുത്തിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഐശ്വര്യയുടെ വിശേഷങ്ങളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞതുമാണ്. ഗര്‍ഭിണിയായിരിക്കെ താന്‍ നൃത്തം ചെയ്തിരുന്നുവെന്നും അവസാനത്തെ ആഴ്ച വരെ തിരക്കുകളിലായിരുന്നുവെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.

കുഞ്ഞതിഥി വന്നതോടെ മക്കളും തിരക്കിലാണ്. ഓണ്‍ലൈന്‍ ക്ലാസിനിടയിലെ ഇടവേളകളിലെല്ലാം മീനാക്ഷിക്ക് അരികിലേക്ക് അവര്‍ ഓടിയെത്താറുണ്ട്. വീട്ടില്‍ എല്ലാവരും ഒരുമിച്ചുള്ളതിനാല്‍ മകളും സന്തോഷത്തിലാണ്. എല്ലാവരുടേയും ശ്രദ്ധ അവള്‍ക്ക് ലഭിക്കുന്നുണ്ട്. മകളേയും എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ദിവ്യ ഉണ്ണി ഇപ്പോള്‍ എത്തിയിട്ടുള്ളത്. അമ്മ നൃത്തവേഷത്തിലാണെങ്കിലും ഐശ്വര്യയ്ക്ക് അതൊന്നും കുഴപ്പമില്ല. അമ്മയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനായി പോസ് ചെയ്തിരിക്കുകയാണ് ഐശ്വര്യ . ആ ഫോട്ടോ പകര്‍ത്തിയത് അച്ഛനാണെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.

Divya Unni

Recommended Video

Mammootty's new look has gone viral in social media | Filmibeat Malayalam

ജനുവരിയിലായിരുന്നു ദിവ്യ ഉണ്ണിയുടെ കുടുംബത്തിലേക്ക് ഐശ്വര്യ എത്തിയത്. 37ാമത്തെ വയസ്സിലെ പ്രസവത്തെക്കുറിച്ച് പേടിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ ഉണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യമെന്നും ദിവ്യ ഉണ്ണി പറഞ്ഞിന്നു.

തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ, നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകുമെന്നുമായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X