ദിവ്യ ഉണ്ണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം! ഫാമിലി ചിത്രം പങ്കുവെച്ച് താരം! പോസ്റ്റ് വൈറല്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം പിന്നീട് സഹനായികയായി മാറുകയായിരുന്നു. നായകന്‍രെ സഹോദരിയായും നായികയുടെ കൂട്ടുകാരിയുമായെത്തിയ ദിവ്യ ഉണ്ണി നായികയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചതും. കല്യാണസൗഗന്ധികമെന്ന ചിത്രത്തിലൂടെ വിനയനായിരുന്നു താരത്തെ നായികയാക്കിയത്. ഇതിന് ശേഷം ലഭിച്ചതെല്ലാം മികച്ച അവസരങ്ങളായിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അമേരിക്കയിലേക്ക് ചേക്കേറിയ ദിവ്യ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. വെള്ളിത്തിരയില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് അരുണ്‍ കുമാര്‍ ദിവ്യയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ഇടയ്ക്ക് താരമെത്തിയത്. വളക്കാപ്പ്് ചടങ്ങിനിടയിലെ ചിത്രങ്ങളും വൈറലായിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Divya Unni

ജനുവരി 14നാണ് മകള്‍ ജനിച്ചതെന്ന് പറഞ്ഞായിരുന്നു ദിവ്യ ഉണ്ണി കഴിഞ്ഞ ദിവസം എത്തിയത്. മകളെ നെഞ്ചില്‍ കിടത്തിയുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഐശ്വര്യ എന്ന പേരാണ് മകള്‍ക്ക് നല്‍കിയിട്ടുള്ളത്. അരുണ്‍കുമാര്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നും താരം കുറിച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് കുടുംബചിത്രവുമായി ദിവ്യ ഉണ്ണി എത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അതീവ സന്തോഷവതിയായാണ് താരം പോസ് ചെയ്തത്. രണ്ടാമതായി പോസ്റ്റ് ചെയ്ത ചിത്രവും ഇതിനിടയില്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X