For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യ ഉണ്ണിയുടെ മകള്‍ക്ക് ലഭിച്ച അപൂര്‍വ്വ സൗഭാഗ്യം! 17 വര്‍ഷത്തിന് ശേഷം ഇവര്‍ക്കൊപ്പം ഓണം ആഘോഷിച്ചു

  |

  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം. സഹോദരിയായി മാത്രമല്ല നായികയായും ദിവ്യ ഉണ്ണി തിളങ്ങിയിരുന്നു. അഭിനയത്തിനൊപ്പവും നൃത്തത്തെ ചേര്‍ത്തുവെച്ചായിരുന്നു താരം മുന്നേറിയത്. വിവാഹത്തോടെയായിരുന്നു ദിവ്യ ഉണ്ണി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. ഭര്‍ത്താവ് അരുണിനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ കഴിയുകയാണ് താരം.

  നൃത്തവിദ്യാലയത്തിന്റെ തിരക്കുകള്‍ക്കിടയിലും കേരളത്തിലേക്ക് നൃത്തപരിപാടികള്‍ക്കായി ദിവ്യ എത്താറുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോഴും നൃത്തം ചെയ്തതിനെക്കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. അവസാനനിമിഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന് ഒപ്പമുള്ളവര്‍ അറിഞ്ഞതെന്നായിരുന്നു താരം പറഞ്ഞത്. അടുത്തിടെയായിരുന്നു ദിവ്യയ്ക്കും അരുണിനും ഇടയിലേക്ക് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ ആദ്യ ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  ഓണാഘോഷത്തെക്കുറിച്ച്

  ഓണാഘോഷത്തെക്കുറിച്ച്

  അമേരിക്കയിലാണെങ്കിലും മലയാളത്തനിമ നിലനിര്‍ത്തിയാണ് താനും കുടുംബവും ജീവിക്കുന്നതെന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. സദ്യയിലെ വിഭവങ്ങളെക്കുറിച്ചും കേരളീയരുടെ ഭക്ഷണത്തെക്കുറിച്ചുമെല്ലാം മക്കളോട് പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇത്തവണത്തെ ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. കുടുംബസമേതമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

  7 വര്‍ഷത്തിന് ശേഷം

  7 വര്‍ഷത്തിന് ശേഷം

  ചിലപ്പോൾ തിയതികളല്ല, നിമിഷങ്ങളാണ് ഓർത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വർഷത്തിനുശേഷം എന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകൾ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് മറ്റെല്ലാത്തതിലും ഒരു ആനന്ദമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും സ്നേഹമെന്നായിരുന്നു താരം പറഞ്ഞത്.

  പട്ടുസാരിയുടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി
   ഐശ്വര്യയുടെ ജനനം

  ഐശ്വര്യയുടെ ജനനം

  ജനുവരിയിലായിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ജനുവരി 14 നായിരുന്നു ഐശ്വര്യ ജനിച്ചത്. 37ാമത്തെ വയസ്സില്‍ അമ്മയായതിന്‍റെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. തുടക്കത്തില്‍ ആശങ്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. കുഞ്ഞതിഥിയുടെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

  മാറ്റിവെക്കേണ്ടി വന്നിട്ടില്ല

  മാറ്റിവെക്കേണ്ടി വന്നിട്ടില്ല

  പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.

  മകള്‍‍ വന്നപ്പോള്‍

  മകള്‍‍ വന്നപ്പോള്‍

  തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ.... നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. അടുത്തിടെ മകളുടെ ചോറൂൺ ചിത്രങ്ങളുമായി താരമെത്തിയിരുന്നു.

  English summary
  Divya Unni shares her happiness with parents, celebrated onam with them after 17 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X