സിംഗപ്പൂര്‍ യാത്രയിലെ അതുല്യനിമിഷം! ഭര്‍ത്താവിന്‍റെ ക്ലിക്കിന് നന്ദി പറഞ്ഞ് ദിവ്യ ഉണ്ണി! ചിത്രങ്ങള്‍
ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നവരില്‍ പലരും ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവില്‍ താരങ്ങള്‍ മാത്രമല്ല ആരാധകരും സന്തോഷത്തിലാണ്. മലയാളികള്‍ എന്നും കാത്തിരിക്കുന്ന തിരിച്ചുവരവുകളിലൊന്നാണ് ദിവ്യ ഉണ്ണിയുടേത്. ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിലേക്ക് എത്തിയത്. പിന്നീട് സഹനയായികയായും നായികയുമൊക്കെ എത്തുകയായിരുന്നു. അക്കാലത്ത് സജീവമായിരുന്ന ഒട്ടുമിക്ക താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും മാറി നിന്നത്.
കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയില്‍ സജീവമായപ്പോഴും താരം നൃത്തവേദികളിലും എത്താറുണ്ടായിരുന്നു. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ താരം നൃത്തവിദ്യാലയം തുടങ്ങിയിരുന്നു. ഇടയ്ക്ക് കേരളത്തിലും നൃത്തപരിപാടികളുമായി എത്തിയിരുന്നു. ആദ്യവിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായാണ് താരം അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്.

ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണിയുടെ വിവാഹവും അടുത്തിടെയായിരുന്നു നടന്നത്. കുഞ്ഞനിയത്തിയുടെ സന്തോഷത്തില്‍ പങ്കെടുത്ത് ദിവ്യയും സജീവമായിരുന്നു. വിദ്യയുടെ വിവാഹചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നൃത്തവും യാത്രയുമാണ് തന്റെ പാഷനെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സിങ്കപ്പൂര്‍ യാത്രയ്ക്കിടയിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. പതിവ് പോലെ തന്നെ ഇത്തവണയും ചിത്രങ്ങള്‍ പകര്‍ത്തിയത് ഭര്‍ത്താവാണ്. ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications