ദിവ്യ ഉണ്ണിയുടെ ആദ്യ കാലത്തെ ചിത്രം! സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് നടി
ദിവ്യ ഉണ്ണി വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മൂന്നാമത് കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ കഴിയുകയായിരുന്നു താരസുന്ദരി. ഇതിനിടെയും രസകരമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണ് ദിവ്യ ഉണ്ണി. അടുത്തിടെ മക്കള്‍ക്കൊപ്പം ടൂവീലറില്‍ യാത്ര ചെയ്യുന്നൊരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.
പിന്നീട് നവരസ ഭാവങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഫോട്ടോസും നടി പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും ദിവ്യയുടെ ചിത്രങ്ങളിലൂടെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. വീണ്ടും പഴയ ചിത്രങ്ങളുമായി എത്തുകയാണ് നടി. ഇപ്പോള്‍ സ്‌കൂള്‍ യൂണിഫോമിലുള്ളതും രസകരമായൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി.

പൂക്കാലം വരവായി സിനിമയുടെ ലൊക്കേഷനില്‍ നിന്നുമെടുത്ത ചിത്രമാണിത്. സ്‌കൂള്‍ ഒഴിവാക്കി സ്‌കൂളില്‍ ബസിനുള്ളില്‍ കുട്ടികള്‍ക്കൊപ്പം പാട്ട് പാടി യാത്ര നടത്തുകയായിരുന്നു. എന്നാണ് ചിത്രത്തിന് നടി ഇട്ട ക്യാപ്ഷന്‍. ബാല്യകാല ഓര്‍മ്മകളാണെന്നും ചെറുപ്പത്തിലെ അഭിനയ നാളുകളാണെന്നുമൊക്കെ ഹാഷ് ടാഗുകളായിട്ടും കൊടുത്തിരുന്നു.

ജയറാം നായകനായി അഭിനയിച്ച പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായി ദിവ്യ ഉണ്ണിയും അഭിനയിച്ചിരുന്നു. ശ്യാമിലിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഗീതു എന്ന കുട്ടിയുടെ കഥ പറഞ്ഞ സിനിമയില്‍ ശ്യാമിയ്‌ക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥിനികളായിട്ടാണ് ദിവ്യ ഉണ്ണിയും കാവ്യ മാധവനുമെല്ലാം അഭിനയിച്ചത്. സ്‌കൂള്‍ ബസിലുള്ള രംഗങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ ഇവരുണ്ടായിരുന്നത്. പഴയ ചിത്രത്തിലൂടെ ദിവ്യ ഉണ്ണി സൂചിപ്പിക്കുന്നതും അത് തന്നെയായിരുന്നു. കാവ്യ മാധവന്റെ ആദ്യ സിനിമയും ഇതായിരുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളുടെ വേഷത്തിലായിരുന്നു. ബാലതാരമായി എത്തിയ ഈ ചിത്രത്തിലും ചെറിയൊരു വേഷമായിരുന്നു. ഒരു അപകടത്തില്‍ മരിച്ച് പോവുകയാണ് ദിവ്യയുടെ കഥാപാത്രം. ശേഷം വേറെ സിനിമകൡും ചെറിയ വേഷത്തില്‍ ദിവ്യ അഭിനയിച്ചു. കല്യാണ സൗഗന്ധികം എന്ന സിനിമയില്‍ ദിലീപിനൊപ്പം നായികയായിട്ടാണ് ദിവ്യ ഉണ്ണി എത്തുന്നത്. പിന്നെ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലായിരുന്നു.

തൊണ്ണൂറുകളില്‍ ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകൡും നായികയായിട്ടെത്തിയതോടെ ദിവ്യ ഉണ്ണിയുടെ കരിയറും മാറി മറിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് ദിവ്യ തിളങ്ങി. 2000 ല്‍ പുറത്തിറങ്ങിയ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്. ശേഷം ദിവ്യ സിനിമയില്‍ നിന്നും മാറി നിന്നു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെയുള്ള ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

2002 ല്‍ വിവാഹിതയായി. ശേഷം വിദേശത്ത് സ്ഥിരതമാസമാക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മീനാക്ഷി, അര്‍ജുന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018 രണ്ടാമതും വിവാഹിതയായി. ഈ കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമതും ഒരു കുഞ്ഞ് പിറക്കുന്നത്. മകള്‍ ജനിച്ച വിശേഷം നടി തന്നെയാണ് പുറത്ത് വിട്ടത്. അധികം വൈകാതെ തന്നെ മകളുടെ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications











