മക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്ന ദിവ്യ ഉണ്ണി! മൂന്ന് വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ച് നടി

വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ചെങ്കിലും നടി ദിവ്യ ഉണ്ണിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇപ്പോഴും അറിയാന്‍ കാത്തിരിക്കുന്ന ആരാധകരുണ്ട്. അടുത്തിടെ നടിയ്ക്ക് മൂന്നാമത് ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു. മകളുടെ വരവ് വലിയ സന്തോഷത്തോടെയായിരുന്നു താരകുടുംബവും ആഘോഷിച്ചത്. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ ദിവ്യ ഉണ്ണി പങ്കുവെച്ച ചിത്രം വൈറാവുകയാണ്.

മക്കള്‍ക്കൊപ്പം ടൂവീലറില്‍ സഞ്ചരിക്കുന്ന ഫോട്ടോയായിരുന്നു ദിവ്യ പങ്കുവെച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കിയ ദിവ്യ ഒരിക്കല്‍ ഇന്ത്യയില്‍ വന്നപ്പോഴുള്ള ചിത്രമായിരുന്നിത്. 2017 ലെ ചിത്രം വീണ്ടും പുറത്ത് വിട്ട് ഓര്‍മ്മകള്‍ പുതുക്കിയിരിക്കുകയാണ്. ഹെല്‍മറ്റില്ലാതെ വണ്ടി ഓടിക്കുന്ന നടിയ്ക്ക് സ്‌നേഹത്തോടെയുള്ള മുന്നറിയിപ്പുകളാണ് കമന്റുകളില്‍ നിറയുന്നത്.

divya-unni

2002 ലായിരുന്നു ദിവ്യ ഉണ്ണി ആദ്യം വിവാഹിതയാവുന്നത്. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി വിദേശത്ത് സ്ഥിരതമാസമാക്കുകയായിരുന്നു. പിന്നീട് നൃത്ത വിദ്യാലയം ആരംഭിച്ച് ഇപ്പോഴും അത് തുടരുകയായിരുന്നു. 2016 ല്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മീനാക്ഷി, അര്‍ജുന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

2018 ല്‍ അരുണ്‍ കുമാറുമായി ദിവ്യ രണ്ടാമതും വിവാഹിതയായി. മക്കള്‍ ഇവര്‍ക്കൊപ്പമായിരുന്നു. സന്തോഷകരമായി കുടുംബ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് താന്‍ മൂന്നാമത് ഗര്‍ഭിണിയാണെന്ന് നടി പറഞ്ഞത്. വളക്കാപ്പ് ചടങ്ങുകളൊക്കെ നടത്തി ആഘോഷമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരി പതിനാലിനായിരുന്നു ദിവ്യ ഉണ്ണിയ്ക്കും ഭര്‍ത്താവ് അരുണ്‍ കുമാറിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്.

divya-unni

മകള്‍ ജനിച്ച ആദ്യമേ തന്നെ മകളുടെ ചിത്രം നടി പങ്കുവെച്ചിരുന്നു. ദിവ്യയുടെ മാറില്‍ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു അന്ന് പങ്കുവെച്ചത്. പിന്നാലെ വീണ്ടും മകളുടെ മുഖം വ്യക്തമാക്കുന്നതും അമ്മയും അച്ഛനും മൂന്ന് മക്കള്‍ നില്‍ക്കുന്ന ചിത്രവുമൊക്കെ നടി പങ്കുവെച്ചിരുന്നു.

കേരളത്തിലെ ഏറ്റവും സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിലെ സിനിമകളിലായിരുന്നു നടി നിറഞ്ഞ് നിന്നിരുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെയുള്ള ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദിവ്യക്ക് പിന്നാലെ സഹോദരി വിദ്യ ഉണ്ണിയും സിനിമയിലേക്ക് എത്തിയിരുന്നു.വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്ന കഥാപാത്രങ്ങളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X