മീന വരുന്നത് നോക്കി നിൽക്കുമായിരുന്നു ഞാൻ; എനിക്കതെല്ലാം വലിയ പാഠമായി; ദിവ്യ ഉണ്ണി

മലയാളത്തിൽ 90 കളിൽ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, മോഹിനി തുടങ്ങിയ നടിമാർ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന ഒരു കാലവും ഉണ്ടായിരുന്നു. വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി അഭിനയ രം​ഗത്ത് നിന്ന് പിൻമാറുന്നത്. പിന്നീട് നൃത്തത്തിലേക്ക് പൂർണശ്രദ്ധ കൊടുത്തു. അമേരിക്കയിൽ നൃത്താധിപകയുമായി. സിനിമയോട് പൂർണമായും വിട പറഞ്ഞതല്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നല്ല സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചാൽ ചെയ്യും. അമേരിക്കയിലാണ് താമസമെന്നതിനാൽ ഡേറ്റുകളും മറ്റും ഒത്തുവരേണ്ടതുണ്ടെന്ന് ദിവ്യ ഉണ്ണി വ്യക്തമാക്കി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ഏഴോളം തമിഴ് സിനിമകൾ നടി ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് പലയത്ത് അമ്മൻ.

Divya Unni

സാവിത്രി എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്. ​ഭക്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ തമിഴ് സിനിമയായിരുന്നു ഇത്. മീനയായിരുന്നു സിനിമയിലെ മറ്റൊരു നായിക. ഈ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.

മീനാക്ഷി ക്ഷേത്രത്തിലാണ് സിനിമയിലെ ​ഗാനം ചിത്രീകരിച്ചത്. ഭയങ്കരമായ സ്പിരിച്വൽ അനുഭവമായിരുന്നു. എല്ലാ ദിവസവും രാത്രി ക്ഷേത്രം അടച്ച് രാവിലെ തുറക്കുന്നത് വരെയുമാണ് ഷൂട്ട് നടന്ന് കൊണ്ടിരുന്നത്. ആളുകളൊന്നുമില്ലാതെ ക്ഷേത്രം ചുറ്റിക്കറങ്ങിക്കാണാൻ സാധിച്ചു. പിന്നീടൊരിക്കൽ ആ ക്ഷേത്രത്തിൽ പോയി. അപ്പോളവിടെ വലിയ ആൾക്കൂട്ടമാണ്. പഴയ ഓർമ്മകളൊക്കെ ഞാൻ കുടുംബത്തോട് പങ്കുവെച്ചു.

സിനിമയിൽ ഒപ്പമഭിനയിച്ച മീനയെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു. ഞാനവരുടെ ഫാനാണ്. മീനാജിയുടെ കൂടെ ചെയ്ത അവസാനത്തെ സിനിമയാണത്. അതിന് മുമ്പ് മൂന്ന് നാല് സിനിമകൾ ചെയ്തിരുന്നു. മലയാളത്തിൽ എന്റെ രണ്ടാമത്തെ സിനിമ വർണപകിട്ട് മുതൽ അറിയാം. മുത്തു സിനിമയൊക്കെ കണ്ട് ആരാധന തോന്നിയിരുന്നു. അവരുടെ ഐ മേക്കപ്പൊക്കെ ശ്രദ്ധിച്ചു.

അവർ വരുമ്പോൾ നോക്കിയിരിക്കുമായിരുന്നു. മീന വളരെ സ്വീറ്റ് ആയിരുന്നു. എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കും. കൃത്യസമയത്ത് റെഡിയായി വരും. തുടക്കക്കാരിയതിനാൽ തനിക്കതെല്ലാം വലിയ പാഠങ്ങളായിരുന്നെന്നും ദിവ്യ ഉണ്ണി പറഞ്ഞു. മീനയോടൊപ്പം ഫ്രണ്ട്സ് എന്ന സിനിമയിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. സിനിമ വൻ ഹിറ്റായിരുന്നു. മലയാള സിനിമയിലേക്കുള്ള ദിവ്യയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Divya Unni, Meena

വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി അഭിനയ രം​ഗത്ത് നിന്നും പിൻമാറുന്നത്. ഭർത്താവിനൊപ്പം യുഎസിലേക്ക് താമസം മാറിയതോടെയായിരുന്നു തീരുമാനം. സുധീർ എന്നാണ് ദിവ്യയുടെ ആദ്യ ഭർത്താവിന്റെ പേര്. 21ാം വയസ്സിലായിരുന്നു വിവാഹം. എന്നാൽ ഈ ബന്ധം പിന്നീട് വേർപിരിഞ്ഞു. നടി പിന്നീട് രണ്ടാമതും വിവാഹം ചെയ്തു. അരുൺ കുമാറെന്നാണ് ദിവ്യയുടെ ഭർത്താവിന്റെ പേര്.

വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും പിൻവാങ്ങിയതിൽ പിന്നീട് നിരാശ തോന്നിയിട്ടില്ലെന്ന് അടുത്തിടെ ദിവ്യ പറഞ്ഞിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളാണ് എല്ലാം.സ്വന്തം തീരുമാനങ്ങളിൽ വിഷമം തോന്നേണ്ട കാര്യമില്ല. വേറൊരാളുടെ സമ്മർദ്ദം കൊണ്ട് തീരുമാനം എടുക്കേണ്ടി വരുമ്പോഴാണ് നിരാശ തോന്നേണ്ടതെന്നും തനിക്കങ്ങനെയില്ലെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.

കരിയറിൽ ദിവ്യ ഉണ്ണിയുടെ സമകാലീനരായ പല നടിമാരും പിന്നീട് അഭിനയം രം​ഗം വിടുകയാണുണ്ടായത്. ഇതിൽ വൻ തിരിച്ച് വരവ് സാധ്യമായത് നടി മഞ്ജു വാര്യർക്കാണ്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. പ്രണയവർണങ്ങൾ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്,

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X