For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യ ഉണ്ണിയുടെ വീട്ടിലെ പുതിയ വിശേഷം! ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി നടി

  |

  ദിവ്യ ഉണ്ണി എന്ന പേര് മലയാള സിനിമാപ്രേമികളുടെ മനസില്‍ കയറി കൂടിയിട്ട് നാളുകളായി. ചെറുപ്പം മുതല്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന നടി നായികയായതോടെയാണ് ഏറെയും ശ്രദ്ധിക്കപ്പെടുന്നത്. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ദിവ്യ. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും നൃത്ത വിദ്യാലയം നടത്തി വരികയായിരുന്നു.

  ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു നടി. ഇക്കൊല്ലമാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകളിടാറുള്ള നടി മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലതും ഇതിനകം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.

  മകളുടെ ചോറൂണ്‍ ചിത്രങ്ങളുമായിട്ടാണ് നടി ദിവ്യ ഉണ്ണി എത്തിയിരിക്കുന്നത്. 'ഐശ്വര്യയുടെ ചോറൂണ്‍, ഞങ്ങളുടെ മകള്‍ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകള്‍ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം' എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി കൊടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണി മകളെ മടിയില്‍ വെച്ചിരിക്കുമ്പോള്‍ ഭര്‍ത്താവ് അരുണ്‍ ആണ് ചോറ് കൊടുക്കുന്നത്. രസകരമായ കാര്യം അച്ഛനും അമ്മയും ചോറ് തരുമ്പോള്‍ മകള്‍ ക്യാമറയിലേക്ക് നോക്കി ഇരിക്കുകയാണെന്നതാണ്.

  പട്ടുസാരിയുടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി

  ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'എന്റെ എല്ലാവിധ പ്രാര്‍ഥനകളും ഉണ്ടാവുമെന്ന്' നടി ഭാമ കുറിച്ചു. വളരയെധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നടി മന്യ പറയുന്നത്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും ദിവ്യ ഉണ്ണിയുടെ കുഞ്ഞുവാവയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ദിവ്യയെ പോലെ മകളും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.

  കൊവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് തന്നെയായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയതെന്നാണ് മനസിലാവുന്നത്. അതേ സമയം മൂത്തമക്കളായ മീനാക്ഷിയും അര്‍ജുനും എവിടെ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. സാധാരണ മക്കളെ മൂന്ന് പേരെയും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെക്കാറുള്ളത്. ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹബന്ധത്തിലാണ് രണ്ട് മക്കളുള്ളത്. മകളുടെ നൃത്തത്തിലുള്ള അരങ്ങേറ്റം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനകം തന്നെ താരകുടുംബത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആരാധകര്‍ക്ക് അറിയാവുന്നതുമാണ്.

  താന്‍ മൂന്നാമത് ഗര്‍ഭിണിയാണെന്ന വാര്‍ത്ത നടി തന്നെയാണ് പുറത്ത് വിട്ടത്. കുഞ്ഞിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് നടി എഴുതിയ പോസ്റ്റ് നേരത്തെ ശ്രദ്ധേയമായിരുന്നു. 2020 ജനുവരി പതിനാലിനായിരുന്നു കുഞ്ഞ് പിറക്കുന്നത്. ആദ്യ നാളുകളില്‍ തന്നെ മാലാഖ കുഞ്ഞിന്റെ ചിത്രവുമായി ദിവ്യ എത്തിയിരുന്നു. പിന്നാലെ മകളുടെ പേര് എന്താണെന്ന് പലരും ചോദിച്ചിരുന്നു. ഒടുവില്‍ ചോറൂണ് ചടങ്ങിനിടെ ഐശ്വര്യ എന്നാണ് പേരെന്ന കാര്യം കൂടി നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

  2002 ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018 ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭര്‍ത്താവ്. എന്‍ജീനിയറായ അരുണ്‍ നാല് വര്‍ഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.

  English summary
  Divya Unni Shares Unseen Pictures From Her Motherhood Diaries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X