'റൗഡി ബേബി ഉടനെയെത്തും, കുടുംബം വലുതാകുന്നു'; പുതിയ സന്തോഷത്തിൽ ദിവ്യ ഉണ്ണിയുടേയും വിദ്യ ഉണ്ണിയുടേയും കുടുംബം!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. നൃത്ത വീഡിയോകളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കിട്ട് ദിവ്യ ഉണ്ണി എത്താറുണ്ട്. 1996ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്.
അന്ന് വെറും 14 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. പിന്നീട് കാരുണ്യം, കഥാനായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് മുൻനിര നായികയായി മാറി. അമേരിക്കയിൽ സ്ഥിര താമസമായ ദിവ്യ ഉണ്ണി അവധി ആഘോഷങ്ങൾക്ക് വേണ്ടിയാണ് കേരളത്തിൽ എത്താറുള്ളത്.

ദിവ്യയുടെ പാത പിന്തുടർന്ന് ഏക സഹോദരി വിദ്യ ഉണ്ണിയും സിനിമയിൽ എത്തിയിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
സഹോദരിയെപ്പോലെ തന്നെ നൃത്തത്തിലും വിദ്യ മിടുക്കിയാണ്. നിരവധി നൃത്ത പരിപാടികളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പവും വിദ്യ സ്റ്റേജ് പരിപാടികൾ ചെയ്യാറുമുണ്ടായിരുന്നു.
2019ൽ ആയിരുന്നു വിദ്യയുടെ വിവാഹം. സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയെ വിവാഹം ചെയ്തത്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിത കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിദ്യ ഉണ്ണി. തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷമാണ് വിദ്യ ഉണ്ണി പങ്കുവെച്ചത്.
ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരിനെ ടാഗ് ചെയ്തുകൊണ്ട് ഇത് തീർത്തും ഔദ്യോഗികം... ഞങ്ങളുടെ കുടുംബം വലുതാകുന്നു... റൗഡി ബേബി കമിങ്സൂൺ എന്നാണ് വിദ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. വിദ്യ സന്തോഷം പങ്കിട്ട് എത്തിയതോടെ നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്.

കൊല്ലം അമൃത എഞ്ചിനിയറിങ് കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു വിദ്യ ഉണ്ണിയുടെ സിനിമാ പ്രവേശം. ദിവ്യ ആദ്യത്തെ വിവാഹ ബന്ധം വേർപ്പെടുത്തി 2018ലാണ് രണ്ടാമതും വിവാഹിതയായത്. 2002ല്‍ ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു.
2017ല്‍ സുധീറുമായുള്ള ബന്ധം വേര്‍പ്പെടുത്തി താരം. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹമോചന ശേഷവും ഈ രണ്ട് കുട്ടികള്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്. സുധീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെയാണ് ദിവ്യ ഉണ്ണി വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുധീറിന്റെ ഈഗോയിസ്റ്റ് സ്വഭാവവുമായി ദിവ്യക്ക് ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നീട് 2018ലാണ് അരുണ്‍ കുമാറിനെ ദിവ്യ വിവാഹം കഴിച്ചത്. 2020ല്‍ ദിവ്യക്കും അരുണിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. നടിമാരായ രമ്യ നമ്പീശന്‍, മീര നന്ദന്‍ എന്നിവര്‍ ദിവ്യ ഉണ്ണിയുടെ കസിന്‍ സിസ്റ്റേഴ്‌സാണ്.
മുമ്പൊരിക്കൽ ചേച്ചി ദിവ്യയെ കുറിച്ച് വിദ്യ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. താനും ചേച്ചിയും തമ്മില്‍ 10 വയസിന്റെ വ്യത്യാസമുണ്ടെന്നും പലപ്പോഴും ചേച്ചി അമ്മയെപ്പോലെ പെരുമാറാറുണ്ടെന്നും മകളെപ്പോലെയായാണ് തന്നെ കാണുന്നതെന്നുമാണ് ചേച്ചിയെ കുറിച്ച് വിദ്യ പറഞ്ഞത്.


Click it and Unblock the Notifications