Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
മഞ്ജു വാര്യരുമായി മത്സരമുണ്ടായിരുന്നോ അന്ന്? കിടിലന്‍ മറുപടിയുമായി ദിവ്യ ഉണ്ണി!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. വിനയന് സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു താരം നായികയായത്. ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ മികച്ച നര്‍ത്തകി കൂടിയാണ്. വിവാഹത്തോടെ വിദേശത്തേക്ക് ചേക്കേറിയപ്പോള്‍ സിനിമയോട് ബൈ പറയുകയായിരുന്നു ഈ അഭിനേത്രി. വിനീത്. മോഹന്‍ലാല്‍, മഞ്ജു വാര്യ തുടങ്ങിയവരുമായുള്ള സൗഹൃദത്തെക്കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. സ്വകാര്യ റേഡിയോ സ്റ്റേഷന് നല്കിയ അഭിമുഖത്തിനിടയിലാണ് ദിവ്യ ഉണ്ണി വിശേഷങ്ങള്‍ പങ്കുവെച്ചത്.
മമ്മൂട്ടിക്കൊപ്പം ഹോളിവുഡ് ചിത്രം! നിത്യ മേനോനും പിന്തുണച്ചു! തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന്!

സിനിമയില്‍ സജീവമായിരുന്ന സമയം മുതല്‍ താന്‍ സ്റ്റേജ് ഷോകളിലും പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അമ്മ ഓള് ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായിരുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം അമ്മ അങ്ങോട്ടേക്ക് പോവാറുണ്ട്. റേഡിയോയുമായി വല്ലാത്തൊരു ആത്മബന്ധമാണ് ഉള്ളതെന്നും താരം പറയുന്നു. ആരാധകരുമായും താരം സംവദിച്ചിരുന്നു. ദൂരദര്‍ശനിലെ പൂമൊട്ടുകള്‍ എന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുകയും അവതരണവും ചെയ്തത് താനായിരുന്നുവെന്നും താരം പറയുന്നു.

രണ്ടാമത്തെ സിനിമയാണ് വര്‍ണ്ണപകിട്ട്. കോട്ടയത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. മീന, ദിലീപ്, രാജന് പി ദേവ്, ജഗദീഷ്, മധു, ഗണേഷ് കുമാര്‍, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബാബു ജനാര്‍ദ്ദനനായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളെക്കുറിച്ച് ആരാധകന് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബാലതാരമായാണ് തുടക്കം കുറിച്ചത്. ദൂരദര്‍ശനിലെ സീരിയലുകളിലൂടെയായിരുന്നു തുടക്കം. കുട്ടികള്‍ക്കായുള്ള പരിപാടിയും അവതരിപ്പിച്ചിരുന്നു. അവസാനമായി അഭിനയിച്ച സീരിയലായ ഇനി ഒന്ന് വിശ്രമിക്കട്ടെ സംവിധാനം ചെയ്തത് വിനയനായിരുന്നു. അതിന് ശേഷമാണ് ശിപായി ലഹള എന്ന സിനിമയില്‍ മുഖം കാണിച്ചത്. അടുത്ത പടത്തില്‍ നായികയായി പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമാശയാണെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം സീരിയസായിരുന്നു.

ജനിച്ചപ്പോള്‍ മുതല്‍ത്തന്നെ നൃത്തം ഒപ്പമുണ്ട്. ഇടയ്ക്ക് 8 വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്നു. നായികയ്ക്ക് നൃത്തപരിപാടിയുണ്ട്. വൈകുന്നേരത്തിനുള്ളില്‍ ഷൂട്ടിംഗ് തീര്‍ക്കണമെന്ന് പറഞ്ഞുള്ള കളിയാക്കലുകളായിരുന്നു അന്ന്. പരിപാടികളിലെല്ലാം സജീവമായിരുന്നു. വിദേശത്തേക്ക് എത്തിയപ്പോള്‍ കൂടുതല്‍ സമയം കിട്ടി. ഇപ്പോഴാണ് യാത്രയും മറ്റ് കാര്യങ്ങളുമൊക്കെ ഇത്രയും എളുപ്പമായത്.

നൃത്തം പഠിപ്പിക്കുന്നത് താന്‍ തന്നെയാണ്. അന്ന് ജോയിന്‍ ചെയ്ത സീനിയര്‍ കുട്ടികള്‍ക്ക് താന്‍ അഭിനേത്രിയാണെന്ന കാര്യത്തെക്കുറിച്ച് അറിയാമെന്നും ഇപ്പോള്‍ ചെറിയ കുട്ടികള്‍ വന്ന് മാമിനെ ടിവിയില്‍ കണ്ടുവെന്ന് പറയാറുണ്ട്. സിനിമ താന്‍ വേണ്ടെന്ന് വെച്ചിട്ടില്ല. കഥകളൊന്നും കേള്‍ക്കുന്നുണ്ട്. മത്സര പരിപാടികളില്‍ പങ്കെടുക്കുന്നതിനെ അധികം പോത്സാഹിപ്പിക്കാറില്ല. ഇപ്പോഴത്തെ കുട്ടികളെല്ലാം ലോലഹൃദയരാണ്. അതിനാല്‍ത്തന്നെ പരാജയം താങ്ങാന്‍ കഴിയാത്ത പ്രശ്നം തോന്നാണ്.

വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്തായിരുന്നു. ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ സഹോദരിയായാണ് ദിവ്യ ഉണ്ണി വേഷമിട്ടത്. വെണ്ണിലാക്കൊമ്പിലെ രാപ്പാടി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥ പോലും അന്വേഷിക്കാതെയാണ് ഈ സിനിമ സ്വീകരിച്ചത്. ഈ ചിത്രത്തില്‍ നിന്നും കിട്ടിയ സൗഹൃദമാണ് വിനീത്.

സിനിമയ്ക്ക് മുന്‍പ് തന്നെ മഞ്ജു വാര്യരുമായി സൗഹൃദമുണ്ടായിരുന്നു. ഗള്‍ഫ് ടൂറിന് പോയപ്പോള്‍ ഒരുപാട് കലാതിലകങ്ങള്‍ ഒരുമിച്ചിരുന്നു. ഒന്നരമാസത്തോളം വിദേശത്തായിരുന്നു ആ സമയത്താണ് നല്ല ക്ലോസായത്. അമ്മയുടെ പരിപാടികളുടെ റിഹേഴ്സല്‍ ക്യാംപിലും കാണാറുണ്ടായിരുന്നു. അന്ന് നിങ്ങള്‍ തമ്മില്‍ മത്സരമായിരുന്നോയെന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. പ്രത്യേകിച്ച് മത്സര ബുദ്ധിയൊന്നും അന്നുണ്ടായിരുന്നില്ല. അതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് പ്രണയവര്‍ണ്ണങ്ങളില്‍ എത്തിയത്.

എല്ലാ കഥാപാത്രത്തിലും അടുത്ത് നില്ക്കുന്ന കാര്യങ്ങളുണ്ട്. കാരുണ്യത്തിലെ കഥാപാത്രം റിയലിസ്റ്റിക്കായിരുന്നു. പ്രണയവര്ണ്ണങ്ങളിലെപ്പോലെയുള്ള കളര്‍ സെന്‍സുണ്ടായിരുന്നു അന്ന്. സിനിമ ചെയ്യുമ്പോള്‍ത്തന്നെ കോളേജില്‍ പോയി പഠിക്കാന്‍ സാധിച്ചിരുന്നു. റാഗിങ്ങുണ്ടായിരുന്നു. ക്ലാസിലെല്ലാവരുമായി ഒരുമിച്ചാണ് ആകാശഗംഗ കാണാന്‍ പോയത്. കാരുണ്യം കാണാന്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോയത്.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?