ചിപ്പിയും രഞ്ജിത്തും പ്രണയത്തിലാണെന്നറിഞ്ഞില്ല! സ്വര്‍ഗത്തിലെ കട്ടുറുമ്പായതിനെക്കുറിച്ച് ദിവ്യ ഉണ്ണി

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് ദിവ്യ ഉണ്ണി. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം വിവാഹശേഷം നൃത്തവിദ്യാലയവുമായി സജീവമാണ്. അമ്മയ്ക്ക് പിന്നാലെയായി മകളായ മീനാക്ഷിയും നൃത്തത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്ക് മൂകാംബികയിലേക്ക് കുടുംബസമേതമായി താരമെത്തിയിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു. സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ആരാധകര്‍ ഇന്നും തുടരുകയാണ്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തിയേക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. പഴയകാല ചിത്രങ്ങളും ഓര്‍മ്മകളുമൊക്കെ പങ്കുവെച്ച് താരം എത്തുന്നുണ്ട്. സഹോദരിയായ വിദ്യ ഉണ്ണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്. രഞ്ജിത്തിനേയും ചിപ്പിയേയും കുറിച്ച് തുറന്നുപറയുന്ന ദിവ്യ ഉണ്ണിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

രഞ്ജിത്തുമായുള്ള അടുപ്പം

രഞ്ജിത്തുമായുള്ള അടുപ്പം

നിര്‍മ്മാതാവായ രഞ്ജിത്തിനോടുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്. അദ്ദേഹം സ്വന്തം ചേട്ടനെപ്പോലെയാണ്. അധികാരത്തോടെ പെരുമാറുന്ന അനിയത്തിക്കുട്ടിയായാണ് പെരുമാറാറുള്ളത്. ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും താരം പറയുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ താന്‍ എത്രയോ തവണ കട്ടുറുമ്പായിട്ടുണ്ടാവുമെന്നായിരുന്നു താരത്തിന്റെ ചിന്ത.

വീട്ടില്‍ പറയാറുണ്ട്

വീട്ടില്‍ പറയാറുണ്ട്

അവാര്‍ഡ് ഷോ കാണുമ്പോള്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും അടുത്തൊക്കെ അദ്ദേഹം ഇരിക്കുമ്പോള്‍ അതേക്കുറിച്ച് താന്‍ വീട്ടില്‍ പറയാറുണ്ടെന്നും താരം പറയുന്നു. ആരോടും ചൂടാവാത്ത പ്രകൃതക്കാരനായ രഞ്ജിത്തേട്ടന്‍ ഒരിക്കല്‍ തന്നോട് ദേഷ്യപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. ഏതോ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു അത്. മറവത്തൂര്‍കനവ്, കല്യാണസൗഗന്ധികം തുടങ്ങിയ സിനിമകളിലെല്ലാം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

ബാലതാരമായുള്ള വരവ്

ബാലതാരമായുള്ള വരവ്

മുരളി അഭിനയിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്. കാവ്യ മാധവന്‍ അഭിനയിച്ച ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ചിത്രത്തിലെ അനേകം ബാലതാരങ്ങളിലൊരാളായാണ് ദിവ്യയും വേഷമിട്ടത്.

നൃത്തത്തോടുള്ള ഇഷ്ടം

നൃത്തത്തോടുള്ള ഇഷ്ടം

കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയിലെത്താന്‍ നൃത്തമായതും നൃത്തമാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായരുടെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വഴക്കാളിയായ അനിയത്തിയായും പ്രണയിനിയായും ഒരേ സമയം താരം അഭിനയിച്ചിരുന്നു.

അനിയത്തിയും നായികയും

അനിയത്തിയും നായികയും

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും നമ്മളോര്‍ത്തിരിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X