ഭര്‍ത്താവിനെ കണ്ണടയിലൊളിപ്പിച്ച് ദിവ്യ ഉണ്ണി! കുടുംബസമേതമുള്ള ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി നിറഞ്ഞുനിന്ന താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം സ്വീകാര്യതയിലും ഏറെ മുന്നിലായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറയുന്ന അഭിനേത്രികളുടെ കൂട്ടത്തിലേക്കായിരുന്നു താരവും ഇടം പിടിച്ചത്. താരത്തിന്റെ തിരിച്ചുവരവിനായി നാളെണ്ണി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. മക്കളുടെ വരവിന് ശേഷവും താരം നൃത്തത്തില്‍ സജീവമായിരുന്നു. പ്രധാനപ്പെട്ട പരിപാടികളിലെല്ലാം താരം നൃത്തം അവതരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ദിവ്യ ഉണ്ണി സജീവമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് അരുണ്‍കുമാര്‍ മണികണ്ഠനുമായുള്ള താരത്തിന്റെ വിവാഹം തീരുമാനിച്ചത്. അമേരിക്കയിലെ ഹോസ്റ്റണില്‍ വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

വിവാഹത്തിന് ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെയെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. മകള്‍ക്കും മകനുമൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മകളും മകനും മാത്രമല്ല ഭര്‍ത്താവും താരത്തിനൊപ്പമുണ്ടായിരുന്നു. ചിത്രങ്ങളില്‍ അദ്ദേഹത്തെ കാണാനാനില്ലെങ്കിലും തന്റെ കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തെ കാണാമെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.

മക്കള്‍ക്കൊപ്പമുള്ള യാത്ര

മക്കള്‍ക്കൊപ്പമുള്ള യാത്ര

ദിവ്യ ഉണ്ണി വിവാഹത്തില്‍ തിളങ്ങി നിന്നത് മക്കളായിരുന്നു. മകള്‍ക്കും മകനുമൊപ്പമുള്ള ദിവ്യയുടെയും അരുണിന്‍റെയും ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മക്കളുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് താന്‍ മുന്നേറുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയെപ്പോലെ തന്നെ മകള്‍ക്കും നൃത്തത്തോട് താല്‍പര്യമുണ്ടെന്നും മകളുടെ അരങ്ങേറ്റത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഭര്‍ത്താവ് എവിടെ?

ഭര്‍ത്താവ് എവിടെ?

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയായാണ് താരത്തോട് ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ചത്. തന്‍റെ കൂളിങ് ഗ്ലാസില്‍ അദ്ദേഹമുണ്ടെന്നും സൂക്ഷിച്ച് നോക്കിയാല്‍ അദ്ദേഹത്തെ കാണാമെന്നും താരം കുറിച്ചിരുന്നു. തന്‍റെയും മക്കളുടെയും ചിത്രം പകര്‍ത്തിയത് അദ്ദേഹമാണെന്നും താരം കുറിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് പലരും ചോദിക്കുന്നത്. കൃത്യമായ ഉത്തരം താരം നല്‍കാറില്ല. മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയത്. അതിനായി കാത്തിരിക്കുകയാണ് ആരാധകലോകം.

ചിത്രങ്ങള്‍ കാണാം

ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ കാണാം.

മകന്റെ ചിത്രം കാണാം

ദിവ്യ ഉണ്ണിയുടെ മകന്റെ ചിത്രങ്ങള്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X