വിജയിയും കാര്‍ത്തിയും തമ്മിലുള്ള പോരാട്ടം! ദീപാവലിയ്ക്ക് കേരളത്തില്‍ പൊടി പാറുമോ?

Recommended Video

Bigil Vs Kaithi : ആര് ജയിക്കും പോരാട്ടം

ഓണാഘോഷം ലക്ഷ്യമാക്കി എത്തിയ സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പിന്നീട് വലിയ റിലീസുകള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ വമ്പന്‍ സിനിമകളുടെ ഘോഷയാത്രയാണ് നടക്കാന്‍ പോവുന്നത്. ദീപാലിയ്ക്ക് മുന്നോടിയായി തമിഴ് സിനിമാലോകത്ത് നിന്നും ബിഗ് റിലീസ് സിനിമകളാണ് വരാനിരിക്കുന്നത്.

തമിഴ് ബോക്‌സോഫീസില്‍ വിജയ്-കാര്‍ത്തി എന്നിവരുടെ താരപോരാട്ടമായിരിക്കും നടക്കുക. അക്കൂട്ടത്തില്‍ ശ്രദ്ധേയം വിജയ് നായകാവുന്ന സിനിമയാണ്. അതിനൊപ്പം കേരളത്തിലും ഈ ദിവസങ്ങളില്‍ സിനിമകളെത്തും. അങ്ങനെ ദീപാവലിയക്ക്് മുന്നോടിയായി എത്തുന്ന സിനിമകള്‍ ഏതൊക്കെയാണെ കാര്യത്തില്‍ ഏകദേശ തീരുമാനം ആയിരിക്കുകയാണ്.

ബിഗില്‍

ഇളയദളപതി വിജയിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബിഗില്‍. തെരി, മെര്‍സല്‍, എന്നീ സിനിമകള്‍ക്ക് ശേഷം വിജയിയെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നയന്‍താരയാണ് നായിക. ദീപാവലിയ്ക്ക് മുന്നോടിയായി റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25 ന് ലോക വ്യാപകമായി തിയറ്ററുകളിലേക്ക് എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ബിഗില്‍ കേരളത്തിലെത്തിക്കുന്നത്. ഇതരഭാഷ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി തിയറ്ററുകളുടെ കണക്ക് അനുസരിച്ച് 125 തിയറ്ററുകളിലാണ് ബിഗിലും പ്രദര്‍ശനം നടത്തുക. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലനായിട്ടെത്തുന്നത്. സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

 കൈദി

ബിഗിലിനൊപ്പം തമിഴില്‍ നിന്നും ഏറ്റുമുട്ടാനെത്തുന്ന സിനിമയാണ് കൈദി. കാര്‍ത്തി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. മാ നഗരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം നരേനും അഭിനയിക്കുന്നുണ്ട്. ലോകേഷ് തന്നെയാണ് ചിത്രത്തിന് വേണ്ടി രചന നിര്‍വഹിച്ചിരിക്കുന്നതും. ഡ്രീം വാര്യര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാത്രിയുടെ പശ്ചാതലത്തിലൊരുക്കിയ ചിത്രത്തില്‍ ഹരീഷ് പേരടി, രമണ, ദീന, ജോര്‍ജ് മറിയം, ഹരീഷ് ഉത്തമന്‍, അര്‍ജുന്‍ ദാസ്, ഹംസാദ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഒക്ടോബര്‍ 25 നാണ് കൈദിയും തിയറ്ററുകളിലേക്ക് എത്തുന്നത്.

മുന്തിരി മൊഞ്ചന്‍

തമിഴ്‌നാട്ടില്‍ നിന്നും ബിഗ് ബജറ്റിലൊരുക്കിയ രണ്ട് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തുന്നതെങ്കില്‍ കേരളത്തില്‍ അങ്ങനെയല്ല. രണ്ട് ചെറിയ സിനിമകളാണ് ദീപാവലിയ്ക്ക് മുന്നോടിയായി റിലീസ് ചെയ്യുന്നത്. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചന്‍ ആണ് ഇതിലൊരു സിനിമ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ദീപിക അനില്‍ എന്നിവര്‍ നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയും ഒക്ടേബര്‍ 25 ന് റിലീസ് ചെയ്യും. മ്യൂസിക്കല്‍ റോമാന്റിക് കോമഡി ചത്രമണ് മുന്തിരി മൊഞ്ചന്‍.

വട്ടമേശ സമ്മേളനം

ഹോംലി മീല്‍സ്, ബെന്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിപിന്‍ ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് വട്ടമേശ സമ്മേളനം. ആക്ഷേപ ഹാസ്യമായി ഒരുക്കുന്ന സിനിമ എട്ട് യുവസംവിധായകരുടെ എട്ട് ചെറു ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് വട്ടമേശ സമ്മേളനം എത്തുന്നത്. ഒക്ടോബര്‍ 25 ന് തന്നെയാണ് ഈ സിനിമയുടെ റിലീസും. മലയാളത്തിലെ ഏറ്റവും മോശപ്പെട്ട ട്രെയിലര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് വ്യത്യസ്ത രീതിയിലുള്ള പരസ്യവുമായിട്ടായിരുന്നു നേരത്തെ വട്ടമേശ സമ്മേളനത്തിന്റെ അണിയറ പ്രവര്‍ത്തകരെത്തിയത്.

Read more about: bigil ബിഗില്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X