കുഞ്ഞിന് വേണ്ടി പൂജകളും വഴിപാടും, കണ്ണേറ് ദോഷം മാറാൻ ദൃഷ്ടി ഉഴിയൽ, ഇഷ്ടപ്പെട്ടതെല്ലാം ദിയയ്ക്ക് നൽകി മീനമ്മ!
ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച് കാത്തിരുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ദിയ കൃഷ്ണയുടെ യാത്ര. തങ്ങൾക്ക് ഇടയിൽ സ്നേഹം പതിന്മടങ്ങായി ഉയർത്താൻ ഒരു കുഞ്ഞ് കൂടി വൈകാതെ വരുമെന്ന് മൂന്ന് ദിവസം മുമ്പാണ് താരപുത്രി ആരാധകരെ അറിയിച്ചത്. മൂന്ന് മാസം ഗർഭിണിയായ താരം ഗർഭകാലവുമായി ബന്ധപ്പെട്ട വ്ലോഗുകളാണ് അടുത്തിടയായി പങ്കുവെക്കുന്നതെല്ലാം. ഭർത്താവും കുഞ്ഞുമെല്ലാമായി ഒരു കുടുംബമായി സന്തോഷത്തോടെ കഴിയുകയാണ് തന്റെ സ്വപ്നമെന്ന് അശ്വിനുമായി പ്രണയത്തിലാണ് പരസ്യപ്പെടുത്തിയതിന് പിന്നാലെ തന്നെ ദിയ പറഞ്ഞിരുന്നു.
അതിനാൽ തന്നെയാണ് ചേച്ചി അഹാനയുടെ വിവാഹം കഴിയാൻ കാത്തുനിൽക്കാതെ ദിയ വിവാഹിതയായതും. വിവാഹം കഴിഞ്ഞ വൈകാതെ തന്നെ തങ്ങൾ കുഞ്ഞിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്ന് പ്രഗ്നൻസി റിവീലിങ് വ്ലോഗിൽ ദിയ പറഞ്ഞിരുന്നു.

ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ വിഷമിച്ചുവെന്നും ദിയ പറഞ്ഞിരുന്നു. പ്രഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ട് അടുത്തിടെ ലണ്ടൻ വിസിറ്റ് ചെയ്യാൻ പോയപ്പോഴാണ് ദിയ നടത്തിയത്. ലണ്ടൻ യാത്ര ഹണിമൂണിന്റെ ഭാഗമാണെന്ന് ദിയയും അശ്വിനും പറഞ്ഞിരുന്നുവെങ്കിലും ബേബി മൂൺ ആണെന്ന് ദിയയുടെ പെരുമാറ്റത്തിൽ നിന്ന് ആരാധകർ മനസിലാക്കുകയും അത് കമന്റ് ബോക്സിൽ കുറിക്കുകയും ചെയ്തിരുന്നു. പ്രഗ്നൻസി റൂമറുകൾ നിലനിൽക്കുന്ന സമയത്ത് തന്നെയാണ് ഗർഭിണിയാണെന്ന് ദിയ വെളിപ്പെടുത്തിയതും.
ഇപ്പോഴിതാ ഫസ്റ്റ് ട്രൈമെസ്റ്ററിൽ നടന്ന കുറച്ച് വിശേഷങ്ങൾ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. വ്ലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. അശ്വിന്റെ കുടുംബമാണ് വ്ലോഗിൽ നിറഞ്ഞ് നിൽക്കുന്നത്. ഗർഭിണിയായ ദിയയ്ക്ക് വേണ്ടി കുടുംബം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.
ചടങ്ങുകളിൽ ദിയയുടേയും അശ്വിന്റെ സാന്നിധ്യം ആവശ്യമായിരുന്നതുകൊണ്ട് ഇരുവരും നേരത്തെ തന്നെ അശ്വിന്റെ വീട്ടിലെത്തിയിരുന്നു. അശ്വിന്റെ കുടുംബം സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലാണ് പൂജകൾ നടന്നത്. ഗർഭിണിയായ മരുമകളുടെ ഇഷ്ടപ്രകാരം പലവിധ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്ന മീനമ്മയേയും വീഡിയോയിൽ കാണാം. അതേസമയം ലൈറ്റ് പിങ്കും വൈറ്റും കലർന്ന കുർത്തയും പാന്റുമായിരുന്നു ദിയയുടെ വേഷം.
സാരി ധരിച്ച് വരാമായിരുന്നില്ലേയെന്ന് അമ്മയിയമ്മ ചോദിച്ചപ്പോൾ സാരി ഉടുക്കാൻ ബുദ്ധിമുട്ടാണെന്നും ചുരുദാർ പോലും ധരിക്കാൻ വിഷമിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. വസ്ത്രങ്ങളൊന്നും ചേരാത്തതിനാൽ സഹോദരി ഇഷാനിയുടെ കുർത്തയാണ് ദിയ ധരിച്ചത്. പൂജ ചടങ്ങുകൾക്ക് പുറപ്പെടാനായി ഇറങ്ങിയ ദിയയ്ക്ക് അമ്മായിയമ്മ സിന്ദൂരം തൊട്ട് കൊടുക്കുന്നതും വീഡിയോയിൽ കാണാം.

സിന്ദൂരമണിഞ്ഞ് വളരെ വിരളമായി മാത്രമെ ദിയ പ്രത്യക്ഷപ്പെടാറുള്ളു. ക്ഷേത്രത്തിൽ നിന്നും തിരികെ എത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ പതിന്മടങ്ങ് ഹാപ്പിയാണ് അശ്വിന്റെ കുടുംബത്തോടൊപ്പം ആയിരിക്കുമ്പോൾ.
അശ്വിൻ മാത്രമല്ല കുടുംബാംഗങ്ങൾ എല്ലാം തന്നെ രാജകുമാരിയെപ്പോലെയാണ് ദിയയെ ട്രീറ്റ് ചെയ്യുന്നതും. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത നിമിഷങ്ങൾ മനസ് അറിഞ്ഞ് ദിയ ആസ്വദിക്കുന്നതും വ്ലോഗിൽ വ്യക്തമാണ്. വ്ലോഗ് വീഡിയോ വൈറലായതോടെ ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അശ്വിനെ പങ്കാളിയാക്കിയത് എന്നാണ് കമന്റുകൾ ഏറെയും.
ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ലഭിക്കട്ടെയെന്ന് ആശംസിച്ചും നിരവധി പേർ എത്തി. പ്രഗ്നൻസി ഗ്ലോ ദിയയുടെ മുഖത്ത് വന്ന് തുടങ്ങിയെന്നും കമന്റുകളുണ്ട്. അതേസമയം ചിലർ പ്രഗ്നൻസി റിവീൽ ചെയ്തപ്പോഴുള്ള ദിയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം വീഡിയോയായി പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭകാലത്തിലേക്ക് കടന്നതോടെ ദിയയ്ക്ക് എല്ലാവിധ സഹായവുമായി അമ്മ സിന്ധുവുമുണ്ട്.


Click it and Unblock the Notifications