അര്‍ധരാത്രിയിലെ വിശപ്പ്; പുലര്‍ച്ചെ അവര്‍ ഉറങ്ങുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് !
സിനിമ കുടുംബം എന്നതിലപ്പുറം കൃഷ്ണ കുമാറിന്റെയും സിന്ദു കൃഷ്ണയുടെയും എല്ലാ പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ്. അഹാന മാത്രമാണ് കൂട്ടത്തില്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍ അഹാനയും കൂടുതലും തന്റെ യൂട്യൂബ് ചാനലിലെ കാര്യങ്ങളുമായി തിരക്കിലാണ്. ഹന്‍സികയും ദിയ കൃഷ്ണയും എല്ലാം സമാനമായി തങ്ങളുടെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തന്റെ പേഴ്‌സണലായ എല്ലാ കാര്യങ്ങളും പങ്കുവെക്കുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാറും ചെയ്യാറുള്ളത് ദിയ കൃഷ്ണയാണ്. ദിയ കൃഷ്ണയ്ക്ക് പൂര്‍ണ പിന്തുണയുമായി കുടുംബവും എപ്പോഴും കൂടെയുണ്ട്. ഏറ്റവും ഒടുവിലെ സന്തോഷം ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും തമ്മിലുള്ള പ്രണയമാണ്. അടുത്തിടെയാണ് ഇരുവരും പ്രണയിക്കുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇരുവരും അടുത്ത വര്‍ഷങ്ങളിലായി വിവാഹം കഴിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നിമിഷങ്ങളും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവെക്കാറുമുണ്ട്.

ദിയ കൃഷ്ണയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന അശ്വന്‍ ഗണേഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
സാലറി ഹൈക്ക് കിട്ടിയതിന്റെ പാര്‍ട്ടിയാണെന്ന് പറഞ്ഞാണ് തന്നെ ഹോട്ടലിലേക്ക് വിളിച്ചത്. അവിടെ എത്തിയപ്പോള്‍ തന്നെ ക്രീം നിറത്തിലുള്ള വസ്ത്രമാണ് തീം എന്ന് അവന്‍ പറഞ്ഞു. അവിടെ വന്നപ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. കണ്ണെല്ലാം കെട്ടിയപ്പോള്‍ പ്രൊപ്പോസ് ചെയ്യാന്‍ തന്നെയാണെന്ന് തനിക്ക് തോന്നിയിരുന്നതായും ദിയ കൃഷ്ണ പറഞ്ഞിരുന്നു.
അതേസമയം തനിക്ക് നേരത്തെ തന്നെ അശ്വിനെ ഇഷ്ടമായിരുന്നു എന്നും യെസ് പറയാന്‍ റെഡി ആയിരുന്നു എന്നും ദിയ പറഞ്ഞിരുന്നു. അശ്വിന്റെ കാര്യത്തില്‍ താന്‍ ഭയങ്കര കംഫര്‍ട്ടഫബിള്‍ ആണെന്നും ദിയ കൃഷ്ണ പങ്കുവെച്ചു. ഇതിന് മുമ്പും താന്‍ പല റിലേഷന്‍ഷിപ്പുകളിലും ചെന്നു പെട്ടിട്ടുണ്ടെങ്കിലും അവിടെയൊന്നും തനിക്ക് താന്‍ സുരക്ഷിതയായിട്ടോ കംഫര്‍ട്ടബിള്‍ ആയിട്ടോ തോന്നിയിട്ടില്ല.
എന്നാല്‍ അശ്വിന്‍ കൂടെയുള്ളപ്പോള്‍ അങ്ങനെയല്ല എന്നാണ് ദിയ പറഞ്ഞത്. താന്‍ പല കുറവുകളും ഉള്ള വ്യക്തിയാണ്. അതിനെകൂടി സ്‌നേഹിക്കുന്ന വ്യക്തിയാണ് അശ്വിന്‍. തന്നെ ഒരു സുഹൃത്ത് എന്ന രീതിയില്‍ കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. എപ്പോഴും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും തനിക്ക് വേണ്ടി ചെയ്യാന്‍ സമയം കണ്ടെത്തുന്ന വ്യക്തിയാണ് അശ്വിന്‍ എന്നും ദിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഞാന്‍ യെസ് പറഞ്ഞു എന്ന രീതിയില്‍ ദിയയുടെ മോതിരമിട്ട കൈയ്യുടെ ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഹന്‍സിക ഡെയ് ഇതൊക്കെ എപ്പോ എന്ന് കമന്റ് ചെയ്ത് ചോദിച്ചിരുന്നു. പ്രൊപോസ് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ അശ്വിനും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് സാധാരണ അര്‍ധരാത്രി വിശക്കുമ്പോള്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീല്‍ ആണ് വൈറല്‍ ആകുന്നത്.
ഒരു അനിമേറ്റഡ് വീഡിയോ ആണ് ദിയ പങ്കുവെച്ചത്. മിഡ് നൈറ്റ് ക്രേവിംഗ്‌സ് എന്നാണ് റീല്‍ വീഡിയോയുടെ ക്യാപ്ഷന്‍. അര്‍ധരാത്രി ആരും അറിയാതെ രണ്ട് പേര്‍ നൂഡില്‍സ് ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. അഞ്ജലി, അഗിന്‍ മുരളി എന്നീ സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്തിട്ടുണ്ട്. ഇരുവരും ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഞങ്ങള്‍ ചെയ്യുന്നത് ഇതാണ് എന്ന് പറഞ്ഞാണ് റീല്‍ സ്റ്റോറിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications